ചൈനീസ് ഓപ്പണ്‍: സൈന ഫൈനലില്‍ തോറ്റു

ഫുഷു:  ചൈനീസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം നിലനിര്‍ത്താന്‍ സൈന നെഹ്വാളിന് കഴിഞ്ഞില്ല. ഫൈനലില്‍ ചൈനീസ് എതിരാളി ലി സുറേയിയോട്...

ചൈനീസ് ഓപ്പണ്‍: സൈന ഫൈനലില്‍ തോറ്റു

saina-nehwal-pti_m1

ഫുഷു:  ചൈനീസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം നിലനിര്‍ത്താന്‍ സൈന നെഹ്വാളിന് കഴിഞ്ഞില്ല. ഫൈനലില്‍ ചൈനീസ് എതിരാളി ലി സുറേയിയോട് നേരിട്ടുള്ള ഗെയിമുകളില്‍ സൈന തോറ്റു (21-12, 21-15).രണ്ടാം റാങ്കുകാരിയായ സൈനയ്ക്ക് സുറേയിക്കെതിരെ കഴിഞ്ഞ മത്സരങ്ങളിലൊന്നും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആ സമ്മര്‍ദം ഫൈനലിലും ബാധിച്ചു. ഏഴാം റാങ്കുകാരിയായ സുറേയി 39 മിനിറ്റില്‍ മത്സരം തീര്‍ത്തു. ഇത് പത്താംതവണയാണ് സുറേയിക്ക് മുന്നില്‍ സൈന തോല്‍ക്കുന്നത്.

Story by
Read More >>