ശബരിമല നടതുറന്നു

തിരുവനന്തപുരം : മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് നട തുറന്നതോടെ 66 ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിസാന്ദ്രമായ...

ശബരിമല നടതുറന്നു

sabarimala-tempeതിരുവനന്തപുരം : മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് നട തുറന്നതോടെ 66 ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിന് സന്നിദാനത്ത് തുടക്കമായി. തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍സാന്തി എഴിക്കാട് കൃഷ്ണദാസ് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് അയ്യപ്പസ്വാമിയെ യോഗനിദ്രയില്‍നിന്നുണര്‍ത്തി. തുടര്‍ന്ന് പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം നടന്നു. കോട്ടയം അയര്‍ക്കുന്നം കാരയ്ക്കാട് ഇല്ലത്ത് എസ്. ഇ. ശങ്കരന്‍ നമ്പൂതിരിയാണ് ശബരിമല മേല്‍ശാന്തി. തൃശൂര്‍ തെക്കുംകര എടക്കാനം ഇല്ലത്ത് ഇ. എസ്. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. വിശേഷാല്‍ പൂജകള്‍ ഒന്നുമില്ലാതെ ഇന്ന് രാത്രി പത്തിനു നട അടയ്ക്കും. നാളെയാണ് വൃശ്ചികം ഒന്ന്. പുലര്‍ച്ചെ മൂന്നിനു നടതുറക്കും, നിര്‍മാല്യ ദര്‍ശനത്തിനും നെയ്യഭിഷേകത്തിനും ശേഷം കിഴക്കേ മണ്ഡപത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു തുടക്കമാകും.


ലക്ഷക്കണക്കിനു വരുന്ന ഭക്തരുടെ സൗകര്യങ്ങള്‍ കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സജീകരണങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മണ്ഡലപൂജകഴിഞ്ഞ് ഡിസംബര്‍ 27നു നടയടയ്ക്കും. ഡിസംബര്‍ 30ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 15നാണു മകരവിളക്ക്. മകരമാസ പൂജകള്‍കൂടി കഴിഞ്ഞ് ജനുവരി 20ന് നടയടയ്ക്കും.

Read More >>