നിലപാട് കടുപ്പിച്ച് റഷ്യ; സിറിയയില്‍ വ്യോമാക്രമണപ്രതിരോധ സംവിധാനം വിന്യസിച്ചു

മോസ്കോ: കഴിഞ്ഞ ദിവസം തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തിയ റഷ്യന്‍ Su-24 യുദ്ധവിമാനത്തെ തുര്‍ക്കി വ്യോമ  അതിര്‍ത്തി ലംഘിചൂഎന്നാരോപിച്ച്...

നിലപാട് കടുപ്പിച്ച് റഷ്യ; സിറിയയില്‍ വ്യോമാക്രമണപ്രതിരോധ സംവിധാനം വിന്യസിച്ചു

S-400 SAM

മോസ്കോ: കഴിഞ്ഞ ദിവസം തീവ്രവാദികള്‍ക്കെതിരെ ആക്രമണം നടത്തിയ റഷ്യന്‍ Su-24 യുദ്ധവിമാനത്തെ തുര്‍ക്കി വ്യോമ  അതിര്‍ത്തി ലംഘിചൂഎന്നാരോപിച്ച് വെടിവെച്ചിട്ടതിനെ തുടര്‍ന്ന് റഷ്യ സ്വന്തം വിമാനങ്ങളെ സംരക്ഷിക്കാന്‍ ഏറ്റവും പുതിയ S-400 SAM വ്യോമാക്രമണ പ്രതിരോധ സംവിധാനം സിറിയയില്‍ വിന്യസിച്ചു. നാന്നൂറ് കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് വെച്ച് തന്നെ യുദ്ധവിമാനങ്ങളെയും മിസ്സൈലുകളെയും വെടിവെച്ചിടാന്‍ ശേഷിയുള്ള അത്യാധൂനിക പ്രതിരോധ സംവിധാനം ആണ് S-400 SAM. പുതിയ പ്രതിരോധ സംവിധാനം സിറിയയില്‍ സ്ഥാപിക്കുന്നതോടെ  മേഖലയിലെ മുഴുവന്‍ വ്യോമമേഖലയും നിരീക്ഷിക്കാനും വേണ്ടപ്പോള്‍ ആക്രമണം നടത്താനും ഉള്ള ശേഷി റഷ്യക്ക് കൈവരും. നിലവില്‍ റഷ്യയും അമേരിക്കയും ഉള്‍പ്പടെ അഞ്ചിലധികം രാജ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ വ്യോമാക്രമണം നടത്തുകയാണ്.


പതിനേഴു സെക്കന്‍റുകള്‍ മാത്രമാണ് റഷ്യന്‍ വിമാനം തുര്‍ക്കി വ്യോമാതിര്‍ത്തി ലംഘിച്ചത്ത്‌ എന്ന വിവരം വിക്കി ലീക്സ് പുറത്തു വന്നതോടെ തുര്‍ക്കിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്ന ഏതൊരു പ്രകോപനത്തെയും അതെ ഭാഷയില്‍ തന്നെ നേരിടാനാണ് റഷ്യയുടെ തീരുമാനം. ഇത് ഇന്നലെ തന്നെ റഷ്യന്‍ പ്രസിടന്റ്റ് പുട്ടിന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അവസാന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയും കൊല്ലപ്പെട്ട ശേഷം മാത്രമേ റഷ്യ മേഖലയില്‍ നിന്നും പിന്മാറുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കുന്ന നടപടികള്‍ക്കെതിരെ ഇതുവരെ നാറ്റോ സഖ്യ രാജ്യങ്ങള്‍ പ്രതികരിച്ചിട്ടില്ല.

Read More >>