റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചു വീഴ്ത്തി

അങ്കാറ : റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിലവച്ചു വീഴ്ത്തി. വ്യോമാതിര്‍ത്തി ലംഘിച്ച വിമാനത്തെ സിറിയന്‍ അതിര്‍ത്തിയിലാണ് വെടിവെച്ചിട്ടത്....

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചു വീഴ്ത്തി

Fighter Jet

അങ്കാറ : റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിലവച്ചു വീഴ്ത്തി. വ്യോമാതിര്‍ത്തി ലംഘിച്ച വിമാനത്തെ സിറിയന്‍ അതിര്‍ത്തിയിലാണ് വെടിവെച്ചിട്ടത്. തുര്‍ക്കിയുടെ വടക്കന്‍ മേഖലയിലാണ് സംഭവം. എഫ്16 യുദ്ധവിമാനങ്ങളുടെ സഹായത്തോടെയാണ് എസ് യു 24 വിമാനം തകര്‍ത്തത്. റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും പാരച്യൂട്ടില്‍ രക്ഷപ്പെട്ടു. തുടര്‍ച്ചയായി വ്യോമാതിര്‍ത്തി ലംഘനം ഉണ്ടായതിനെതുടര്‍ന്നാണ് വിമാനം വെടിവച്ചിടേണ്ടിവന്നതെന്നു തുര്‍ക്കി പ്രതിരോധവൃന്ദങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തി ലംഘിക്കുന്നതായി പൈലറ്റുമാര്‍ക്കു പലതവണ മുന്നറിയിപ്പു നല്‍കിയതായും തുര്‍ക്കി പറയുന്നു.


അതേസമയം വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല എന്ന നിലപാടിലാണ് റഷ്യ. ഫൈറ്റര്‍ ജെറ്റുകളില്‍ ഒന്ന് സിറിയയില്‍ തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. വിമാനം വെടിവച്ചുവീഴ്ത്തിയതാണെന്നും സ്ഥിരീകരിക്കുന്നു. പക്ഷേ പറക്കലില്‍ ഉടനീളം വിമാനം സിറിയക്കു മീതെയായിരുന്നതായി തെളിയിക്കാന്‍ സാധിക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നു.

യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം ഈ ആവ്ച്ച തന്നെ ചേരണമെന്നു തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയയിലെ സര്‍ക്കാരിനെ സഹായിക്കാന്‍ റഷ്യ നേരത്തെ തന്നെ വ്യോമാക്രമണം ആരംഭിച്ചിരുന്നു. ഭീകരവാദികളെ ആക്രമിക്കാനെന്ന പേരില്‍ നടക്കുന്ന ആക്രമണം ബാഷര്‍ അല്‍ അസദിനെ എതിര്‍ക്കുന്നവരെയാണ് ലക്ഷ്യമിടുന്നതെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. റഷ്യയും സിറിയയും നിരന്തരമായി വ്യോമാതിര്‍ത്തി ലംഘിക്കുന്നതായി തുര്‍ക്കി പറഞ്ഞിരുന്നു. ഇപ്പോള്‍ വെടിവച്ചിട്ട വിമാനത്തിനു തന്നെ അഞ്ചുമിനിറ്റില്‍ പത്തോളം മുന്നറിയിപ്പു നല്‍കിയിരുന്നു. നാറ്റോ, ഐക്യരാഷ്ട്രസഭ എന്നിവയുമായും ചര്‍ച്ചചെയ്യുമെന്നു തുര്‍ക്കി.

Read More >>