റഷ്യ-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാകുന്നു; ആശങ്കയോടെ അന്താരാഷ്ട്ര സമൂഹം

റഷ്യന്‍ വിമാനം തുര്‍ക്കി വ്യോമഅതിര്‍ത്തി ലംഘിച്ചത്ത്‌ വെറും 17 സെക്കണ്ട് സെക്കന്‍റുകള്‍ മാത്രമാണ് എന്ന  വിവരം പുറത്തു വന്നതോടെ റഷ്യ എങ്ങനെ...

റഷ്യ-തുര്‍ക്കി ബന്ധം കൂടുതല്‍ വഷളാകുന്നു; ആശങ്കയോടെ അന്താരാഷ്ട്ര സമൂഹംSyrian-warplane

റഷ്യന്‍ വിമാനം തുര്‍ക്കി വ്യോമഅതിര്‍ത്തി ലംഘിച്ചത്ത്‌ വെറും 17 സെക്കണ്ട് സെക്കന്‍റുകള്‍ മാത്രമാണ് എന്ന  വിവരം പുറത്തു വന്നതോടെ റഷ്യ എങ്ങനെ പ്രതികരിക്കും എന്ന് ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങള്‍.  തുര്‍ക്കി യുഎന്‍നു അയച്ച കത്ത് വിക്കിലീക്സ് ചോര്‍ത്തിയാതോടെയാണ് ഈ വിവരം പുറത്താകുന്നത്.

https://twitter.com/wikileaks/status/669204928984915968തുര്‍ക്കിയുടെ മുന്‍ അവകാശ വാദങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് ഇപ്പോള്‍ യു എന്‍നു നല്‍കിയ വിശദീകരണം. തുര്‍ക്കി സിറിയ അതിര്‍ത്തിയില്‍ തീവ്രവാദി താവളങ്ങളെ ആക്രമിക്കുന്ന രണ്ടു റഷ്യന്‍ പോര്‍ വിമാനങ്ങള്‍ തുര്‍ക്കി വിമാന അതിര്‍ത്തി തുടര്‍ച്ചയായ് ലംഘിച്ചുവെന്നും അഞ്ചു മിനിറ്റിനിടെ പത്തുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും തുര്‍ക്കി വ്യോമഅതിര്‍ത്തി വിട്ടു പോകാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ആണ് അമേരിക്കന്‍ നിര്‍മിത F-16  വിമാനം വെടിവെച്ചതെന്നും ആയിരുന്നു തുര്‍ക്കിയുടെ മുന്‍ നിലപാട്.എന്നാല്‍ ഇത് സാധൂകരിക്കുന്ന ഒരു തെളിവും അന്താരഷ്ട്ര സമൂഹത്തിനു മുന്നില്‍ ഹാജരാക്കാന്‍ തുര്‍ക്കിക്ക് സാധിച്ചില്ല. അതെ സമയം വെടിവെച്ചിടുന്ന സമയത്ത് വിമാനങ്ങള്‍ തുര്‍ക്കി വ്യോമ അതിര്‍ത്തിയില്‍ നിന്നും നാല് കിലോമീറ്ററുകള്‍ അകലെയായിരുന്നു എന്നാണു റഷ്യ നല്‍കുന്ന വിശദീകരണം. തുര്‍ക്കിയുടെ നടപടി പിന്നില്‍ നിന്നും ഉള്ള കുത്തല്‍ എന്നാണു റഷ്യന്‍ പ്രസിടന്റ്റ് പുട്ടില്‍ വിശേഷിപ്പിച്ചത്‌. വിമാനം വെടിവേചിട്ടതിനു പിന്നാലെ റഷ്യ തുര്‍ക്കിയുമായുള്ള എല്ലാ സൈനിക ബന്ധങ്ങളും അവസാനിച്പ്പിച്ചിരുന്നു.


പാരച്യൂട്ട്‌ ഉപയോഗിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പൈലറ്റുമാരില്‍ ഒരാളുടെ മൃതുദേഹത്തിന്റെ വീഡിയോ നേരത്തെ വന്നിരുന്നു,  രണ്ടാമന്‍ സിറിയന്‍ വിമതരുടെ പിടിലായതായി റിപ്പോര്‍ട്ടുണ്ടെങ്കിലും  ഔദ്യോഗികമായ് ഇത് വരെ സ്ഥിതീകരണം ഒന്നും ലഭ്യമായിട്ടില്ല. അതെ സമയം പൈലറ്റ്‌മാരെ രക്ഷിക്കാന്‍ പോയ ഒരു ഹെലിക്കോപ്പ്റ്ററും തുര്‍ക്കി മിസൈല്‍ ആക്രമണം വഴി തകര്‍ത്തിരുന്നു.

അതെ സമയം അമേരിക്കയും നാറ്റൊയും തുര്‍ക്കിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി രംഗത്ത് വന്നു. തുര്‍ത്ക്കിക്ക് അവരുടെ അതിര്‍ത്തി സംരക്ഷിക്കാനുള്ള എല്ലാ അവകാശവും ഉണ്ട് എന്നാണു അമേരിക്കന്‍ പ്രസിടന്റ്റ് പറഞ്ഞത്.https://www.youtube.com/watch?v=2vxxQOTCN18&feature=youtu.be

Read More >>