തുര്‍ക്കിക്ക് മേല്‍ ശക്തമായ ഉപരോധം; റഷ്യ പ്രതികാര നടപടി തുടങ്ങി

മോസ്കോ: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി താവളങ്ങള്‍ക്ക് നേരെ  ആക്രമണം നടത്തുകയായിരുന്ന റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ട തുര്‍ക്കിക്കെതിരെ...

തുര്‍ക്കിക്ക് മേല്‍ ശക്തമായ ഉപരോധം; റഷ്യ പ്രതികാര നടപടി തുടങ്ങി

putin

മോസ്കോ: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി താവളങ്ങള്‍ക്ക് നേരെ  ആക്രമണം നടത്തുകയായിരുന്ന റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ട തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോദം അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ റഷ്യ ഒരുങ്ങുന്നു. വിമാനം വെടിവെച്ചിട്ടത് “പിന്നില്‍ നിന്നും ഉള്ള കുത്ത്” ആണ് എന്നും ഇതിനു കടുത്ത പ്രത്യാഘാതം തുര്‍ക്കി നേരിടുമെന്നും റഷ്യന്‍ പ്രസിടന്റ്റ് പറഞ്ഞതിനു തൊട്ട് പിന്നാലെയാണ്  ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള റഷ്യന്‍ പ്രധാന മന്ത്രിയുടെ ഉത്തരവ്. റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന തുര്‍ക്കിഷ് വ്യാപാര സ്ഥാപനങ്ങളും തുര്‍ക്കിയില്‍ നിന്നും ഉള്ള ഭക്ഷണ സാധനങ്ങളും അടക്കമുള്ളവ നിരോധിക്കാനാണ് റഷ്യയുടെ നീക്കം. കൂടാതെ തുര്‍ക്കി തൊഴിലാളികളെ തിരിച്ചയക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച വ്യാപാര വാണിജ്യ കരാറുകള്‍ പിന്‍വലിക്കാനും റഷ്യ തീരുമാനിച്ചു.  ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പതിനായിരം കോടി ഡോളര്‍ ആയി വര്‍ദ്ടിപ്പിക്കാന്‍ അടുത്തിടെ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു.കയറ്റുമതിയില്‍ തുര്‍ക്കിയുടെ പ്രധാന പങ്കാളിയാണ് റഷ്യ.


കഴിഞ്ഞ ചൊവ്വാഴിച്ച വിമാനം വെടിവെച്ചിട്ട സംഭവത്തെ റഷ്യക്ക് നേരെയുള്ള ആക്രമണമായിയാണ് റഷ്യ വിലയിരുത്തുന്നത്. തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ സഹായിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ റഷ്യ ഉന്നയിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പ്രധാന വരുമാനമായ് എണ്ണക്കച്ചവടത്തിനു അവരെ സഹായിക്കുന്നത് തുര്‍ക്കിയാണ് എന്നതാണ് റഷ്യന്‍ ആരോപണം. തകര്‍ന്നു വീണ യുദ്ധവിമാനത്തിലെ പൈലറ്റ്മാരെ രക്ഷിക്കാന്‍ പോയ ഹെലിക്കോപ്പ്റ്ററിനെ അമേരിക്കന്‍ നിര്‍മ്മിത മിസ്സൈല്‍ ഉപയോഗിച്ചാണ്‌ തകര്‍ത്തത്. ഇന്നലെ ഹെലിക്കോപ്പ്റ്റര്‍ തകര്‍ത്ത തീവ്രവാദികളെ വധിച്ചു എന്ന് റഷ്യ പറഞ്ഞിരുന്നു