ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് വിയോജിപ്പ് : അബ്ദുറബ്ബ്

ഫറൂഖ് കോളെജ് അധികൃതരുടെ പക്ഷം പിടിച്ച് വിദ്യാഭ്യാസമന്ത്രിയുംതിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും...

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് വിയോജിപ്പ് : അബ്ദുറബ്ബ്

P.K._Abdurabb

ഫറൂഖ് കോളെജ് അധികൃതരുടെ പക്ഷം പിടിച്ച് വിദ്യാഭ്യാസമന്ത്രിയും

തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ എതിര്‍ത്ത് വിദ്യാഭ്യാസമന്ത്രിയും. വിദ്യാഭ്യാസസഥാപനങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്നു പി. കെ. അബ്ദുറബ്ബ്. മുട്ടിഉരുമ്മി ഇരിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും വിദ്യാഭ്യാസമന്ത്രി. ഒന്നിച്ചിരുത്താത്തതു വിവേചനം അല്ല. അധ്യാപകരെ പുറത്താക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്നും മന്ത്രി. കേരളത്തില്‍ ഒരു സ്ഥാപനത്തിലും വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കറില്ല. കോളെജ് മാനേജ്‌മെന്റും അധ്യാപകരും അനുവദിക്കുന്നെങ്കില്‍ അവര്‍ ഒരുമിച്ചിരിക്കട്ടെയെന്നും അബ്ദുറബ്ബ്.


കോഴിക്കോട് ഫറൂഖ് കോളെജില്‍ മലയാളം ക്ലാസില്‍ ഒരുമിച്ച് ഒരു ബഞ്ചില്‍ ഇരുന്നുവെന്ന് ആരോപിച്ചു സഹപാഠികളായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ലാസില്‍ നിന്നു പുറത്താക്കിയിരുന്നു. ഈ നടപടിക്കെതിരെ പ്രതിഷേധിച്ച രണ്ടാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ഥി ദിനുവിനെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ നടപടി റദ്ദാക്കിയ ഹൈക്കോടതി ദിനുവിനെ ക്ലാസില്‍ തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഫറൂഖ് കോളെജ് അധികൃതരെ പിന്തുണച്ച് ലീഗ് നേതാവ് കെ. എം. ഷാജി എംഎല്‍എ രംഗത്തുവന്നത് പ്രതിഷേധം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ഫറൂഖ് കോളെജ് അധികൃതരുടെ പക്ഷം പിടിച്ച് വിദ്യാഭ്യാസമന്ത്രിയും രംഗത്തുവന്നിരിക്കുന്നത്.

ഫറൂഖ് കോളെജിലെ ലിംഗവിവേചന വിഷയത്തില്‍ ഫെയ്‌സ്ബുക്കില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് അരീക്കോട് സുല്ല മുസലാം സയന്‍സ് കോളജില്‍ അധ്യാപകനായ ഷഫീഖിനെ കോളെജില്‍ നിന്നും പുറത്താക്കിയതും വിവാദമായിരിക്കുകയാണ്.

Read More >>