വേണാടിന്റെ വീരകഥ പറയുന്ന ചരിത്രസിനിമ : കുഞ്ചിരക്കോട്ട് കാളിയായി പൃഥ്വിരാജ്

തിരുവനന്തപുരം : വേണാടിന്റെ വീരകഥകള്‍ പറയുന്ന ചരിത്രസിനിമയുമായി പൃഥ്വിരാജ്. കുഞ്ചിരക്കോട്ട് കാളി എന്ന മാസ്റ്റര്‍പീസ് ചിത്രമാണ് അണിയറയില്‍...

വേണാടിന്റെ വീരകഥ പറയുന്ന ചരിത്രസിനിമ : കുഞ്ചിരക്കോട്ട് കാളിയായി പൃഥ്വിരാജ്

prithviraj

തിരുവനന്തപുരം : വേണാടിന്റെ വീരകഥകള്‍ പറയുന്ന ചരിത്രസിനിമയുമായി പൃഥ്വിരാജ്. കുഞ്ചിരക്കോട്ട് കാളി എന്ന മാസ്റ്റര്‍പീസ് ചിത്രമാണ് അണിയറയില്‍ തയാറെടുക്കുന്നത്. പഴയ വേണാട് രാജ്യത്തെ വീരന്‍മാരുടെ കഥ പറയുന്ന ചിത്രവുമായി എത്തുന്നു എന്നു പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു പറയുന്നത്. ഉറുമിക്കു ശേഷം മറ്റൊരു ചരിത്രസിനിമയുടെ നായകനാകുകയാണു പൃഥ്വി.

ചരിത്രത്തില്‍ വീരന്മാരായി വാഴ്ത്തപ്പെട്ടവരുടെ കഥ കൂടാതെ അധികം ആരും ചര്‍ച്ചചെയ്യുകയോ വാഴ്ത്തുകയോ ചെയ്യാത്ത വേണാട് രാജ്യത്തെ പോരാളികളുടെ വീരചരിത്രമാണ് ഇതില്‍ പറയുന്നത്. ചരിത്രപുരുഷനായ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്ത ശിഷ്യനാണ് കുഞ്ചിരക്കോട്ട് കാളി എന്ന ചരിത്രകഥാപാത്രം. വേണാടിന്റെ യുദ്ധവീരന്മാരുടെ ജീവിതവും, ത്യാഗവും, ധീരതയുമാണ് ഈ ചരിത്ര സിനിമയില്‍ വിഷയമാകുക. മറ്റ് താരങ്ങളെ സംബന്ധിച്ചോ ആരാണ് ചിത്രം സംവിധാനം ചെയുന്നത് എന്നതിനെക്കുറിച്ചൊന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടില്ല. ആഗസ്ത് സിനിമയുടെ ബാനറില്‍ പൃഥ്വിരാജും ഷാജി നടേശനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുകയെന്നും സൂചനയുണ്ട്.

അടുത്തിടെ ഇറങ്ങിയ പൃഥ്വിരാജിന്റെ മൂന്നു ചിത്രങ്ങളും വന്‍ ഹിറ്റുകളാണ്. കൂടാതെ ജി. മാര്‍ത്താണ്ടന്‍ സംവിധാനം ചെയ്യുന്ന പാവാട, ജിജോ ആന്റണിയുടെ ഡാര്‍വിന്റെ പരിണാമം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലുമാണ് പൃഥ്വി. തിരുമല നായ്ക്കനെ പടവെട്ടി തോല്‍പ്പിച്ച ഇരവിക്കുട്ടി പിള്ളയുടെ ശിഷ്യന്റെ കഥ പറയുന്ന ബിജ് ബജറ്റ് ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.