ഭീകരാക്രമണ സാധ്യത തുടരുന്നെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

പാരീസ് :  ഭീകരാക്രമണ സാധ്യത തുടരുന്നെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്. രാജ്യത്ത് ഇനിയും ഭീകരാക്രമണം ഉണ്ടായേക്കാം. വരും ദിവസങ്ങളിലും...

ഭീകരാക്രമണ സാധ്യത തുടരുന്നെന്ന് ഫ്രഞ്ച് പ്രധാനമന്ത്രിBERLIN, GERMANY - NOVEMBER 14: A young woman lays a candle at the gate of the French Embassy following the recent terror attacks in Paris on November 14, 2015 in Berlin, Germany. Hundreds of people came throughout the day to lay flowers, candles and messages of condolence to mourn the victims of attacks last night in Paris that left at least 120 people dead across the French capital. The Islamic State (IS) has claimed responsibility for the attacks that were carried out by at least eight terrorists. (Photo by Sean Gallup/Getty Images)പാരീസ് :  ഭീകരാക്രമണ സാധ്യത തുടരുന്നെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ്. രാജ്യത്ത് ഇനിയും ഭീകരാക്രമണം ഉണ്ടായേക്കാം. വരും ദിവസങ്ങളിലും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനെ നേരിടാന്‍ യൂറോപ്പ് ആകെ ഒരുങ്ങിയിരിക്കണം. ആക്രമണങ്ങള്‍ക്കു പദ്ധതി ആവിഷ്‌കരിച്ചത് സിറിയയില്‍ നിന്നാണെന്നും മാനുവല്‍ വാല്‍സ്. മതനിരപേക്ഷതയും സ്ത്രീ-പുരുഷ സമത്വവും ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് ഐഎസ് ഫ്രാന്‍സിനെ ലക്ഷ്യമിട്ടത്. ഫ്രാന്‍സില്‍ എമ്പാടും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സംശയം തോന്നുന്ന ഇടങ്ങളില്‍ റെയ്ഡ് തുടരുന്നു. നിരവധി പേരെ അറസ്റ്റു ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കിയെന്നും പ്രധാനമന്ത്രി.


ഫ്രാന്‍സിനെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടന്നത് ബെല്‍ജിയത്തിലാണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസെന്യൂ. ഫ്രഞ്ച് സഹോദരന്മാര്‍ ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ട്. ആക്രമണം നടത്തിയ ചാവേറുകളില്‍ രണ്ടുപേര്‍ ബെല്‍ജിയത്തില്‍ താമസിച്ചിരുന്ന ഫ്രഞ്ച് പൗരന്‍മാരാണ്. ഇവര്‍ക്കും മറ്റു ചാവേറുകള്‍ക്കും  ബെല്‍ജിയത്തില്‍ നിന്നു സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം. ബ്രസല്‍സില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറുകളിലാണ് ചാവേറുകള്‍ എത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏഴു പേരെ അറസ്റ്റു ചെയ്തുവെന്നും ഫ്രഞ്ച് ആഭ്യന്തരമന്ത്രി.

Story by