ക്ഷേത്രത്തിനുള്ളിലെ കൊലപാതകം ; രണ്ടുപേര്‍ അറസ്റ്റില്‍

കൊല്ലം : ക്ഷേത്രത്തിനുള്ളില്‍വച്ച് മൈക്ക് ഓപ്പറേറ്ററെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുമുല്ലാവരാം ഇടയ്ക്കാട്ട്ക്കാവ്...

ക്ഷേത്രത്തിനുള്ളിലെ കൊലപാതകം ; രണ്ടുപേര്‍ അറസ്റ്റില്‍

murder

കൊല്ലം : ക്ഷേത്രത്തിനുള്ളില്‍വച്ച് മൈക്ക് ഓപ്പറേറ്ററെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുമുല്ലാവരാം ഇടയ്ക്കാട്ട്ക്കാവ് ധര്‍മശാസ്താ ക്ഷേത്രത്തിലെ മൈക്ക് ഓപ്പറേറ്റര്‍ സുമേഷ് (34) ആണ് കൊല്ലപ്പെട്ടത്. കേസില്‍ നീണ്ടകര സ്വദേശികളായ നിതിന്‍ദാസ്, നികേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ ചെമ്പന്‍ എന്നു വിളിക്കുന്ന ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ കൊലപാതകസ്ഥലത്തുവച്ചുതന്നെ പിന്തുടര്‍ന്നു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.


ബുധനാഴ്ച്ച രാവിലെ എട്ടരയ്ക്കാണ് ബൈക്കിലെത്തിയ സംഘം വടിവാള്‍ കൊണ്ടു വെട്ടിയും കുത്തിയും സുമേഷിനെ കൊലപ്പെടുത്തിയത്. ആദ്യം സുമേഷിനെ തിരക്കി വീട്ടിലെത്തിയ സംഘം പിന്നീട് ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. അക്രമികളെക്കണ്ടു ഭയന്ന സുമേഷ് ശ്രീകോവിലില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ മരണപ്പെടുകയായിരുന്നു. ആര്‍ഷ സൗണ്ട്‌സ് എന്ന സ്ഥാപനം നടത്തുന്ന സുമേഷ് തിരുമുല്ലാവാരം കുന്നിന്മേല്‍ കാരിക്കാത്തറ ബാബുവിന്റെ മകനാണ്.

Read More >>