കേരളയാത്ര പിണറായി നയിക്കും

തിരുവനന്തപുരം: സിപിഎം നടത്തുന്ന കേരളയാത്രയ്ക്ക് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണു യാത്ര....

കേരളയാത്ര പിണറായി നയിക്കും

pinarayi
തിരുവനന്തപുരം: സിപിഎം നടത്തുന്ന കേരളയാത്രയ്ക്ക് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണു യാത്ര. ഇതുസംബന്ധിച്ച് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിന് ശേഷമാണ് കേരളയാത്ര ആരംഭിക്കുക. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജാഥയ്ക്ക് 140 മണ്ഡലങ്ങളിലും സ്വീകരണം നല്‍കും. ജാഥാപ്രയാണത്തിന്റെ സമയക്രമം, പങ്കെടുക്കേണ്ട മറ്റ് നേതാക്കള്‍, ജാഥയുടെ പേര് എന്നിവ ഡിസംബര്‍ 8,9 തിയതികളില്‍ ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ നിശ്ചയിക്കും.


അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണം ആരു നയിക്കുമെന്നതു സംബന്ധിച്ചും മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാരാകുമെന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമായ സമയത്താണു പിണറായിയെ കേരളയാത്രയുടെ നായകനാക്കാനുള്ള തീരുമാനം.

സംസ്ഥാന സെക്രട്ടറിമാരാണു സാധാരണ സിപിഎമ്മിന്റെ സംസ്ഥാനജാഥകള്‍ നയിക്കാറുള്ളത്. ഈ കീഴ്വഴക്കം മാറ്റി പിണറായിയെ ക്യാപ്റ്റനാക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയായിരുന്നുവെന്നാണു സൂചന. സംസ്ഥാന സെക്രട്ടറിസ്ഥാനം വഹിച്ചിരുന്ന സമയത്ത് സിപിഎമ്മിന്റെ മൂന്ന് സംസ്ഥാനജാഥകള്‍ക്ക് പിണറായി വിജയന്‍ നേതൃത്വം നല്‍കിയിരുന്നു.

Read More >>