പാരീസ് തീവ്രവാദി ആക്രമണം: 5 പേര്‍ അറസ്റ്റില്‍; ഒരാളെ തിരിച്ചറിഞ്ഞു

ബെല്‍ജിയം: 150 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ആക്രമണം നട`ത്തിയ ഒരു...

പാരീസ് തീവ്രവാദി ആക്രമണം: 5 പേര്‍ അറസ്റ്റില്‍; ഒരാളെ തിരിച്ചറിഞ്ഞു

Molenbeek-Brussels-Belgium-arrests-Paris-attacks-475724

ബെല്‍ജിയം: 150 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ആക്രമണം നട`ത്തിയ ഒരു ചാവേറിനെ തിരിച്ചറിഞ്ഞതായി പാരീസ് പൊലീസ് അറിയിച്ചു. ഫ്രഞ്ച് പൗരന്‍ ഒമര്‍ ഇസ്മയില്‍ മുസ്തഫ (29)യാണ് ബാറ്റക്ലാന്‍ സംഗീതശാലയിലെ ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് സംഘമായി വന്ന തോക്കുധാരികളും ചാവേറുകളുമാണ് വെള്ളിയാഴ്ച ആക്രമണപരമ്പര നടത്തിയത്.
ആക്രമണത്തിനിടെ ഒമര്‍ ഇസ്മയില്‍ മുസ്തഫ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ബെല്‍ജിയം രജിസ്ട്രേഷനുള്ള കാര്‍ കണ്ടെത്തിയിരുന്നു. ഈ കാറില്‍നിന്ന് എകെ- 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. ബെല്‍ജിയത്തില്‍നിന്ന് വാടകയ്ക്കെടുത്തതാണ് ഈ കാര്‍. കാറില്‍ അക്രമികളില്‍ ചിലര്‍ കടന്നിട്ടുണ്ടാകാമെന്നുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് അഞ്ചുപേരെ ബ്രസല്‍സില്‍ അറസ്റ്റ് ചെയ്തത്.എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല..

Story by
Read More >>