പാരീസ് ഭീകരമാക്രമണം : മുഖ്യ ആസൂത്രകന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

പാരീസ് : പാരീസ് ബീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ബെല്‍ജിയംകാരനായ അബ്ദല്‍ ഹമീദ് ഒദാണ് കൊല്ലപ്പെട്ടത്. ഇന്നലെ സാന്‍...

പാരീസ് ഭീകരമാക്രമണം : മുഖ്യ ആസൂത്രകന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

Nic6509926പാരീസ് : പാരീസ് ബീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ബെല്‍ജിയംകാരനായ അബ്ദല്‍ ഹമീദ് ഒദാണ് കൊല്ലപ്പെട്ടത്. ഇന്നലെ സാന്‍ ദെനിയിലെ സൈനകനടപടിക്കിടെയാണ് ഇയാളുടെ മരണം. ഏഴുമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനുശേഷമാണ് ഇയാളെ വധിച്ചത്. ഇയാള്‍ മരിച്ചതായി ഇന്നലെതന്നെ വാര്‍ത്ത പരന്നിരുന്നു. ഇന്തയിലെ ഫ്രഞ്ച് സ്ഥാനപതി പ്രാങ്കോയിസ് റിച്ചിയെര്‍ ഇയാള്‍ ആത്മഹത്യ ചെയ്തതായി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏഴുമണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവില്‍ മറ്റു മാര്‍ഗമില്ലാതെ ഇയാള്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ട് ലഭിച്ചതായാണ് ഫ്രഞ്ച് സ്ഥാനപതി അറിയിച്ചത്. എ്ന്നാല്‍ ഈ വാര്‍ത്തയ്ക്കു സ്ഥിരീകരണം ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇന്ന് ഫോറന്‍സിക് പരിസോധയ്ക്കു ശേഷമാണ് കൊല്ലപ്പെട്ടത് ഔദ് തന്നെയാണെന്നു ഫ്രഞ്ച് അധികൃതര്‍ സ്ഥിരീകരിച്ചത്. സിറിയയില്‍ ഇരുന്നാണ് ഔദ് പാരീസ് ഭീകരാക്രമണം നിയന്ത്രിച്ചത് എന്നായിരുന്നു ആദ്യസൂചന. എന്നാല്‍ ഇയാള്‍ പാരീസില്‍തന്നെയുണ്ടെന്നു പിന്നീടു കണ്ടെത്തുകയായിരുന്നു.