ഓണ്‍ലൈന്‍ പെണ്‍വാണിഭം ; ചുംബനസമര നേതാവടക്കം അറസ്റ്റില്‍

കൊച്ചി : ഓണ്‍ലൈന്‍ പെണ്‍വാണിഭം തടയാന്‍ സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷനില്‍ ചുംബനസര നേതാക്കളടക്കം അറസ്റ്റില്‍. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന...

ഓണ്‍ലൈന്‍ പെണ്‍വാണിഭം ; ചുംബനസമര നേതാവടക്കം അറസ്റ്റില്‍

sex racket

കൊച്ചി : ഓണ്‍ലൈന്‍ പെണ്‍വാണിഭം തടയാന്‍ സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷനില്‍ ചുംബനസര നേതാക്കളടക്കം അറസ്റ്റില്‍. ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ എട്ടുപേര്‍ അറസ്റ്റിലായി. പ്രമുഖ മോഡല്‍ രശ്മി നായര്‍, ഭര്‍ത്താവും ചുംബന സമരത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളുമായ രാഹുല്‍ പശുപാലന്‍, ഗുണ്ടാത്തലവനും കാസര്‍ക്കോട് സ്വദേശിയുമായ അക്ബര്‍ എന്നിവരാണു പിടിയിലായ പ്രമുഖര്‍. അറസ്റ്റിലായവരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ബംഗലൂരൂ സ്വദേശിയായ ഇവരെ പൊലീസിന്റെ ആവശ്യപ്രകാരം അക്ബറാണ് അടുത്തദിവസം കൊച്ചിയിലെത്തിച്ചത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് രാഹുലിനേയും രശ്മിയേയും അക്ബറിനെക്കൊണ്ടു വിളിച്ചുവരുത്തുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താനും ശ്രമമുണ്ടായി. വധശ്രമത്തിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംസ്ഥാനവ്യാപകമായി ക്രൈംബ്രാഞ്ച് ഡിഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു പ്രത്യേക റെയ്ഡ്. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളും സൃഷ്ടിച്ച ഏഴു പേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഈ പേജ് സൈബര്‍ സെല്ലിന്റെ ആവശ്യപ്രകാരം ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ഇവര്‍ മറ്റൊരു പേജില്‍ വ്യാപാരം ആരംഭിക്കുകയായിരുന്നു. 24 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡിനുശേഷം രാഹുലു രശ്മിയും അടങ്ങുന്ന സംഘത്തെ പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചതായും അറിയാന്‍ കഴിയുന്നു.

Read More >>