ഓണ്‍ലൈന്‍ ലൈംഗികവാണിഭം : സ്ത്രീകളെ ഗള്‍ഫിലേക്കും കടത്തി

തിരുവനന്തപുരം : ഓണ്‍ലൈന്‍ ലൈംഗിക വാണിഭസംഘം സ്ത്രീകളെ വിദേശത്തേക്കും കടത്തിയതായി പൊലീസ്. അഞ്ചു സ്ത്രീകളെ മുഖ്യപ്രതി അക്ബര്‍ ഗള്‍ഫിലേക്കു കടത്തി. നെടുമ്...

ഓണ്‍ലൈന്‍ ലൈംഗികവാണിഭം : സ്ത്രീകളെ ഗള്‍ഫിലേക്കും കടത്തി

sex racket

തിരുവനന്തപുരം : ഓണ്‍ലൈന്‍ ലൈംഗിക വാണിഭസംഘം സ്ത്രീകളെ വിദേശത്തേക്കും കടത്തിയതായി പൊലീസ്. അഞ്ചു സ്ത്രീകളെ മുഖ്യപ്രതി അക്ബര്‍ ഗള്‍ഫിലേക്കു കടത്തി. നെടുമ്പാശേരി വിമാനത്താവളംവഴിയായിരുന്നു കടത്ത്. കൂടുതല്‍ പേരെ അയക്കുന്നതിനായി കഴിഞ്ഞയാഴ്ച്ച ഇന്റര്‍വ്യൂ നടത്തിയിരുന്നതായും പ്രതി സമ്മതിച്ചതായി പൊലീസ്. രണ്ട് മാസം മുന്‍പാണ് ദുബൈ, ബഹറിന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് സ്ത്രീകളെ അയച്ചത്. ഈ രാജ്യങ്ങളിലെ സെക്‌സ് റാക്കറ്റുമായി ചേര്‍ന്നായിരുന്നു കടത്ത്. വിദേശരാജ്യങ്ങളിലുള്ളവരും ഇത്തരം റാക്കറ്റുകളില്‍ കണ്ണികളാണെന്ന് പ്രതികള്‍. മൂന്നുമാസത്തെ വിസിറ്റിങ് വിസയിലാണ് സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെയും ഇത്തരത്തില്‍ കടത്തിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നു.


ഓണ്‍ലൈന്‍ ലൈംഗികവാണിഭ സംഘത്തിലെ പ്രധാനകണ്ണിയായി പൊലീസ് കരുതുന്ന അച്ചായന്‍ എന്ന ജോഷിയെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകന്‍ ജോയ്‌സിനേയും സുഹൃത്തായ അനൂപിനേയും രഹസ്യകേന്ദ്രത്തില്‍ നിന്നു പിടികൂടിയിരുന്നു. സംഘത്തിന്റെ ഫേസ്ബുക്കും ചാറ്റും മറ്റ് സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് അറസ്റ്റിലായ അനൂപാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികളുടെ പട്ടിക തയാറാക്കിയതും ബാങ്ക് ജീവനക്കാരന്‍ കൂടിയായ അനൂപാണെന്ന് പൊലീസ് പറയുന്നു. വരാപ്പുഴ, പറവൂര്‍ ഉള്‍പ്പെടെ 12 പീഡനകേസുകളിലെ പ്രതിയാണ് അച്ചായന്‍ എന്ന ജോഷി.

Read More >>