യു ഡി എഫ് പിന്തുണയോടെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍.എം.പി.ക്ക്

കോഴിക്കോട്: രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ സി.പി.എമ്മിനെ തോല്‍പിച്ച് ആര്‍.എം.പി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചൂ.  യു.ഡി.എഫിന്റെ...

യു ഡി എഫ് പിന്തുണയോടെ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍.എം.പി.ക്ക്

kavitha onjiyamകോഴിക്കോട്: രണ്ട് മുസ്ലിംലീഗ് അംഗങ്ങളുടെ പിന്തുണയോടെ സി.പി.എമ്മിനെ തോല്‍പിച്ച് ആര്‍.എം.പി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചൂ.  യു.ഡി.എഫിന്റെ പിന്തുണ ഒഞ്ചിയം ഗ്രാമപഞ്ചായത്തില്‍ ഭരണം വേണ്ടെന്ന് നേരത്തെ  പ്രഖ്യാപിച്ചിരുന്ന  ആര്‍.എം.പിയെ സഹായിക്കാനായ് തിരഞ്ഞെടുപ്പില്‍  നിന്നും കോണ്‍ഗ്രസ് ജെ.ഡി.യു അംഗങ്ങള്‍ വിട്ടുനിന്നു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത പഞ്ചായത്തില്‍ സി പി എമ്മാണ് ഏറ്റവും വല്യ ഒറ്റകക്ഷി.


കെ.പി.ആര്‍. നഗറില്‍ നിന്ന് ജയിച്ച എ.പി.കവിതയാണ് പഞ്ചായത്ത് പ്രസിഡന്റ്. കവിതയ്ക്ക് എട്ടും എതിര്‍ സ്ഥാനാര്‍ഥിക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്. പതിനേഴംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഏഴും ആര്‍.എം.പി.ക്ക് ആറും യു.ഡി.എഫിന് നാലും സീറ്റു വീതമാണുള്ളത്. യു.ഡി.എഫില്‍ ലീഗിന്‌ രണ്ടും കോണ്‍ഗ്രസിനും ജെ.ഡി.യുവിനും ഓരോ അംഗങ്ങള്‍ വീതമാണുള്ളത്

ഒഞ്ചിയം ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം ജെ.ഡി.യുവിന് കൈമാറുന്നതിനെ ചൊല്ലിയുണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ് ടി.പി.ചന്ദ്രശേഖരന്‍ സി.പി.എം. വിട്ട് ആര്‍.എം.പി. രൂപവത്‌രിച്ചത്.

.