ബിജെപിയെ വിമര്‍ശിച്ച് എന്‍എസ്എസ്.

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി എന്‍എസ്എസ്. എന്‍എസ്എസ് നേതൃത്വത്തെ അപമാനിക്കാന്‍ ബിജെപി ശ്രമിച്ചതായി സംഘടനയുടെ മുഖപത്രം. ദ്വൈവാരികയായ...

ബിജെപിയെ വിമര്‍ശിച്ച് എന്‍എസ്എസ്.

Ashok-Singhalബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി എന്‍എസ്എസ്. എന്‍എസ്എസ് നേതൃത്വത്തെ അപമാനിക്കാന്‍ ബിജെപി ശ്രമിച്ചതായി സംഘടനയുടെ മുഖപത്രം. ദ്വൈവാരികയായ സര്‍വീസിന്റെ മുഖപ്രസംഗത്തില്‍ ബിജെപിയുമായി സഖ്യത്തിനുള്ള സാധ്യതയും പൂര്‍ണമായി തള്ളിക്കളയുന്നു. എസ്എന്‍സിപിയുടെമായുള്ള ബിജെപിയുടെ കൂട്ടുകെട്ട് പരാജയമായിരുന്നതായും മുഖപ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍എസ്എസുമായി ബിജെപി കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇത്തരം ഒരു മുഖപ്രസംഗം രംഗത്തുവരുന്നത്. ഇതോടെ ചര്‍ച്ചയ്ക്കുള്ള ആലോചന നടന്നതായ വാര്‍ത്ത ബിജെപി നേതൃത്വം നിഷേധിക്കുകയും ചെയ്തു.


ബിജെപി എസ്എന്‍ഡിപി സഖ്യം പരാജയമായിരുന്നതായി മുഖപത്രം. തനിച്ചു മത്സരിച്ചിരുന്നെങ്കില്‍ ബിജെപിക്കു കൂടുതല്‍ മെച്ചപ്പെട്ട വിജയം നേടാമായിരുന്നു. എന്‍എസ്എസ് നേതൃത്വത്തെ അപമാനിക്കുകയാണ് ബിജെപി ചെയ്തത്. എന്‍എസ്എസുമായി ധാരണ ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം അപലപനീയമാണ്. എന്‍എസ്എസ്. നേതാക്കള്‍ രണ്ടു തട്ടിലാണെന്നു വരുത്തിത്തീര്‍ക്കുകയും ചില നേതാക്കളെ ഉപയോഗിച്ച് എന്‍എസ്എസിനെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയുമാണ് ബിജെപി ചെയ്തത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രൂക്ഷമായ ഭാഷയിലാണ് എന്‍എസ്എസ് നേതൃത്വത്തെ വിമര്‍ശിച്ചത്. ഒരു നേതാവിനു യോജിച്ച തരത്തിലായിരുന്നില്ല ഈ വിമര്‍ശം. എന്‍എസ്എസിന്റെ സമദൂര സിദ്ധാന്തത്തെ ശരിവയ്ക്കുന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലമെന്നും മുഖപ്രസംഗം.

Story by