നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മിന്നുന്ന മടങ്ങിവരവ്

ഗുവാഹട്ടി : സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മിന്നുന്ന മടങ്ങിവരവ്. കേരള ബ്ലാസ്‌റ്റേഴ്‌സിനോട് 4-1 ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ...

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മിന്നുന്ന മടങ്ങിവരവ്

isl-mumbai-goa
ഗുവാഹട്ടി : സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മിന്നുന്ന മടങ്ങിവരവ്. കേരള ബ്ലാസ്‌റ്റേഴ്‌സിനോട് 4-1 ന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് അപ്രതീക്ഷിത വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കിയത് ആധികാരിക വിജയം.ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പുണെ സിറ്റിയെ മറികടന്ന് നാലാം സ്ഥാനത്തെത്തി. 11 മത്സരങ്ങളില്‍ 16 പോയന്റാണ് ഇവര്‍ക്കുള്ളത്. 12 പോയന്റുള്ള മുംബൈ പട്ടികയില്‍ ആറാമതാണ്.


രണ്ടു ഹാഫുകളിലും നോര്‍ത്ത് ഈസ്റ്റ് ഓരോ ഗോള്‍ വീതം നേടി. പെനാല്‍റ്റിയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തിയത്. കമാരയെ ഫൗള്‍ ചെയ്തതിന് 41ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഹൊരരോ കൃത്യമായി ഗോള്‍വലയിലാക്കി. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കേ ലീഡുയര്‍ത്തി നോര്‍ത്ത് ഈസ്റ്റ് ആധിപത്യമുറപ്പിച്ചു. 85ാം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്ന് സിമാവോ തൊടുത്ത ഫ്രീകിക്ക് കമാര വലയില്‍ എത്തിക്കുകയായിരുന്നു.

മുംബൈ ഗോവയോടെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഗോവയെ ഏഴ് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.