നെയ്മര്‍ ബാഴ്‌സ വിട്ടേക്കും

മാഡ്രിഡ് : ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ബാഴ്‌സ വിട്ടേക്കും. നെയ്മറുമായി 2018വരെ കരാറില്‍ ഏര്‍പ്പെടാന്‍ സൂപ്പര്‍ ക്ലബ് ബാഴ്‌സലോന...

നെയ്മര്‍ ബാഴ്‌സ വിട്ടേക്കും

neymar

മാഡ്രിഡ് : ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ബാഴ്‌സ വിട്ടേക്കും. നെയ്മറുമായി 2018വരെ കരാറില്‍ ഏര്‍പ്പെടാന്‍ സൂപ്പര്‍ ക്ലബ് ബാഴ്‌സലോന തയ്യാറാകുന്നതിനിടെയാണ് അപ്രതീക്ഷിതമായ വാര്‍ത്ത. സ്പാനിഷ് ആദായനികുതി വകുപ്പ് അധികൃതരുമായിയുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് നെയ്മറിന്റെ പിന്‍മാറ്റം എന്നാണു സൂചന. ആദായനികുതി വകുപ്പ് തുടര്‍ച്ചയായി മകനെ ഉപദ്രവിക്കുന്നെന്നും ഇതു തുടര്‍ന്നാല്‍ സ്‌പെയിന്‍ വിട്ടേക്കുമെന്നും നെയ്മറിന്റെ പിതാവും മാനേജറുമായ നെയ്മര്‍ ഡ. സില്‍വ. ഒരു റേഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


2011 മുതല്‍ 2013 വരെയുള്ള കാലയളവിലെ ആദായനികുതിയുമായി ബന്ധപ്പെട്ട് ബ്രസീലില്‍ നെയ്മറിന് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഇതിനെത്തുടര്‍ന്ന് നെയമറിന്റെ 31.3 മില്യണ്‍ പൗണ്ട് ആസ്തി ബ്രസീലില്‍ കോടതി തടഞ്ഞുവച്ചിരിക്കുകയാണ്. 10 മില്യണ്‍ പൗണ്ട് നികുതി നെയ്മര്‍ ഒടുക്കേണ്ടിവരും എന്നാണു സൂചന. ഇതിനിടെയാണ് സ്‌പെയിനിലും ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താരത്തെ അലട്ടുന്നത്.

ബാഴ്‌സയുമായി ഈ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമായില്ലെന്നു നെയ്മര്‍ സീനിയര്‍. അതുകൊണ്ടുതന്നെ ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കുന്ന കാര്യം ഉറപ്പില്ലെന്നും അദ്ദേഹം. മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി നെയ്മറിന്റെ ഏജന്റ് സംസാരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത സീസനില്‍ ബ്രസീലിന്റെ സുവര്‍ണതാരം ഇംഗ്ലണ്ടില്‍ എത്തിയേക്കാനും സാധ്യത നിലനില്‍ക്കുന്നു.

Read More >>