ശങ്കര്‍ റെഡ്ഢി പുതിയ വിജിലന്‍സ് ഡയറക്റ്ററായി

തിരുവനന്തപുരം : എന്‍. ശങ്കര്‍ റെഡ്ഢിയെ പുതിയ വിജിലന്‍സ് ഡയറക്റ്ററായി നിയമിച്ചു. ഉത്തരമേഖലാ എഡിജിപിയായി ചുമതല വഹിക്കുകയായിരുന്നു ശങ്കര്‍ റെഡ്ഢി....

ശങ്കര്‍ റെഡ്ഢി പുതിയ വിജിലന്‍സ് ഡയറക്റ്ററായി


Shanker-Reddy-n


തിരുവനന്തപുരം : എന്‍. ശങ്കര്‍ റെഡ്ഢിയെ പുതിയ വിജിലന്‍സ് ഡയറക്റ്ററായി നിയമിച്ചു. ഉത്തരമേഖലാ എഡിജിപിയായി ചുമതല വഹിക്കുകയായിരുന്നു ശങ്കര്‍ റെഡ്ഢി. സ്ഥാനമൊഴിഞ്ഞ വിജിലന്‍സ് ഡയറക്റ്റര്‍ വിന്‍സന്‍ എം. പോളിനു പകരമാണ് പുതിയ ഡയറക്റ്ററെ നിയമിച്ചത്.  പൊലീസ് തലപ്പത്ത് ആകെ വ്യാപകമായി അഴിച്ചുപണി നടന്നു. ശങ്കര്‍ റെഡ്ഢിയുടെ ഒഴിവില്‍ ഉത്തരമേഖലാ എഡിജിപിയായി നിതിന്‍ അഗര്‍വാളിനെ നിയമിച്ചു. തൃശൂര്‍, എറണാകുളം റേഞ്ച് ഐജിമാര്‍ക്കും സ്ഥാനചലനം ഉണ്ടായി. എറണാകുളത്ത് മഹിപാല്‍ യാദവിനേയും തൃശൂരില്‍ എം. ആര്‍. അജിത് കുമാറിനേയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷപരാമര്‍ശത്തെ തുടര്‍ന്നാണ് വിന്‍സന്‍ എം. പോള്‍ സ്ഥാനമൊഴിഞ്ഞത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനു മുകളില്‍ സമ്മര്‍ദം ചലുത്തിയെന്നും കേസില്‍ അനധികൃതമായി ഇടപെട്ടെന്നുമായിരുന്നു പരാമര്‍ശം. പിന്നീട് ഹൈക്കോടതി ഡയറക്റ്റര്‍ക്ക് ഇടപെടാനുള്ള അധികാരത്തെ അംഗീകരിച്ചെങ്കിലും വിന്‍സന്‍ എം. പോള്‍ അനാവശ്യ ധൃതി കാട്ടിയതായി വിമര്‍ശിച്ചിരുന്നു.

Read More >>