മെന്‍ഡോസയ്ക്ക് ഹാട്രിക് ; ബ്ലാസ്റ്റേഴ്‌സ് തകര്‍ന്നടിഞ്ഞു

ചെന്നെ : ചെന്നൈയിന്‍ എഫ്‌സിയുടെ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയുടെ ഹാട്രിക് തിളക്കത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നിഷ്പ്രഭമായി. മെഡോസ ഐഎസ്എല്‍...

മെന്‍ഡോസയ്ക്ക് ഹാട്രിക് ; ബ്ലാസ്റ്റേഴ്‌സ് തകര്‍ന്നടിഞ്ഞു

mendoza

ചെന്നെ : ചെന്നൈയിന്‍ എഫ്‌സിയുടെ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയുടെ ഹാട്രിക് തിളക്കത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നിഷ്പ്രഭമായി. മെഡോസ ഐഎസ്എല്‍ രണ്ടാം സീസണിലെ രണ്ടാം ഹാട്രിക് സ്വന്തമാക്കിയപ്പോള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ചെന്നൈയിന്‍ വിജയം കണ്ടു. ഇന്നലെ നേടിയ മൂന്നു ഗോളുകളും ചേര്‍ത്ത് ഒന്‍പതു ഗോളുകളോടെ മെന്‍ഡോസ സീസണിലെ ടോപ് സ്‌കോററായി. തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അവസാനസ്ഥാനത്തായി. 11 കളികളില്‍ 11 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ ഇതോടെ മങ്ങി. ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാലേ ബ്ലാസ്റ്റേഴ്‌സിന് സെമി സാധ്യത നിലനിര്‍ത്താനാവൂ. അവസാന സ്ഥാനത്തായിരുന്ന ചെന്നൈയിന്‍ 11 കളികളില്‍ 13 പോയന്റോടെ ആറാം സ്ഥാനത്തെത്തി.


ഇന്ത്യന്‍ താരം ധനചന്ദ്ര സിങ്ങാണ് ചെന്നൈയിന്റെ ആദ്യ ഗോള്‍ നേടിയത്. പ്രതിരോധത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വരുത്തിയ വന്‍ വീഴ്ച്ച മുതലെടുത്ത് മൂന്നാംമിനിറ്റില്‍ ധനചന്ദ്ര സിങ്ങ് ആദ്യ ഗോള്‍ നേടി. പിന്നീട് മെന്‍ഡോസയ്ക്കും ഗോളിനും ഇടയില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ബൈവാട്ടര്‍ മാത്രമാണുള്ളത് എന്ന മട്ടിലായിരുന്നു സച്ചിന്റെ ടീമിന്റെ പ്രതിരോധം. 16ാം മിനിറ്റില്‍ മെന്‍ഡോസ അനായാസേന തന്റെ ആദ്യ ഗോള്‍ നേടി.

എതിരില്ലാത്ത രണ്ടു ഗോളുകളുമായി രണ്ടാം പകുതിയിലേക്കിറങ്ങിയ ചെന്നൈയിന്‍ ആക്രമമണോത്സുകമായകളി തുടര്‍ന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗ്യം ഒന്നുമാത്രമാണ് പല ഗോളുകളും തടഞ്ഞത്. മെന്‍ഡോസയും ജെജെയും തുടര്‍ച്ചയായ മുന്നേറ്റങ്ങളുമായി കുറച്ചൊന്നുമല്ല ബൈവാട്ടറിനെ വലച്ചത്. എണ്‍പതാം മിനിറ്റില്‍ മെന്‍ഡോസ ചെന്നൈയിന്റെ മൂന്നാം ഗോള്‍ നേടി. തൊട്ടടുത്ത മനിനിറ്റിലെ ഫ്രീകിക്ക് ഗോളാക്കിയ മെന്‍ഡോസ തന്റെ ഹാട്രിക് സ്വന്തമാക്കി. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി ഇംഗ്ലിഷ് താരം ആന്റോണിയോ ജെര്‍മെയ്‌നാണ് എതിരില്ലാത്ത പരാജയത്തില്‍നിന്ന് ബ്ലാസ്റ്റേഴിനെ രരക്ഷിച്ചത്.

Read More >>