കരിപ്പൂരില്‍ വന്‍ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി;വിമാനം റണ്‍വേയിലൂടെ വഴിമാറി നീങ്ങി

കരിപ്പൂര്‍ :  കരിപ്പൂരില്‍ വിമാനം റണ്‍വേയിലൂടെ വഴിമാറി നീങ്ങിയത് ആശങ്ക സൃഷ്ടിച്ചു. റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്തേക്കാണ് വിമാനം തെന്നി...

കരിപ്പൂരില്‍ വന്‍ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി;വിമാനം റണ്‍വേയിലൂടെ വഴിമാറി നീങ്ങി

Air-India-Express


കരിപ്പൂര്‍ :  കരിപ്പൂരില്‍ വിമാനം റണ്‍വേയിലൂടെ വഴിമാറി നീങ്ങിയത് ആശങ്ക സൃഷ്ടിച്ചു. റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്തേക്കാണ് വിമാനം തെന്നി നീങ്ങിയത്. കരിപ്പൂരില്‍ നിന്നു ഷാര്‍ജയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ദിശമാറി സഞ്ചരിച്ചത്. രാവിലെ 11.05നു കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്കു പുറപ്പെട്ടുന്ന എയര്‍ ഇന്ത്യയുടെ 351 ആം നമ്പര്‍ വിമാനമാണ് റണ്‍വേയില്‍ വഴി മാറിയത്. ടേക്കോഫിനു വേണ്ടി റണ്‍വേയിലൂടെ നീങ്ങിയ വിമാനം അറ്റകുറ്റപ്പണി നടക്കുന്നിടത്തേക്കു തിരിയുകയായിരുന്നു. പിഴവ് മനസിലാക്കിയ പൈലറ്റ് വിമാനം അടിയന്തിരമായി നിര്‍ത്തി. തുടര്‍ന്നു രക്ഷാപ്രവര്‍ത്തകര്‍ എത്തി പുഷ്ബാക്ക് എന്‍ജിന്റെ സഹായത്തോടെയാണു വിമാനം റണ്‍വേയിലേക്ക് തിരിച്ചുകൊണ്ടു വന്നത്. അരമണിക്കൂര്‍ വൈകി 11.35 ഓടെ വിമാനം ഷാര്‍ജയിലേക്ക് പറന്നു. വന്‍ദുരന്തമാണു ഒഴിവായതെന്നാണു വിലയിരുത്തല്‍.


2850 മീറ്റര്‍ റണ്‍വേയില്‍ 400 മീറ്ററിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇവിടെ ട്രാക്ക് ഇളകിയ അവസ്ഥയിലാണ്. പറന്നുയരാനായി വിമാനം ഈ ട്രാക്കിലൂടെ മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ വലിയ അപകടം തന്നെ സംഭവിക്കുമായിരുന്നു. 178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. റണ്‍വേയുടെ ദിശ വിലയിരുത്തുന്നതില്‍ പൈലറ്റിന് സംഭവിച്ച പിഴവാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഇതേപ്പറ്റി എയര്‍ ഇന്ത്യ അധികൃതര്‍ അന്വേഷിച്ചുവരികയാണ്.