ഒഴിമുറിക്ക് ശേഷം രണ്ടു ചിത്രങ്ങളുമായ് മധുപാല്‍

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം പ്രശസ്ത സംവിധായകനും എഴുത്തുക്കാരനനുമായ മധുപാല്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ...

ഒഴിമുറിക്ക് ശേഷം രണ്ടു ചിത്രങ്ങളുമായ് മധുപാല്‍

madhupal 2ഒരു നീണ്ട ഇടവേളയ്ക്കു ശേഷം പ്രശസ്ത സംവിധായകനും എഴുത്തുക്കാരനനുമായ മധുപാല്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നു. ഒട്ടേറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഒഴിമുറിക്ക് ശേഷം  അദേഹം  സിനിമയില്‍ സജീവമായിരുന്നില്ല.   രണ്ടു ചിത്രങ്ങളുമായാണ്  തിരിച്ചു വരവ്. സുജിത് എസ് നായര്‍ സംവിധാനം ചെയ്യുന്ന വാക്ക് എന്ന ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയതിനോടൊപ്പം, മധുപാല്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രവും ഉടന്‍ തന്നെ ഉണ്ടാകും. ഈ ചിത്രത്തിന്‍റെ  ചിത്രീകരണം അടുത്ത വര്ഷം ഫെബ്രുവരിയില്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തിലഭിനയിക്കാന്‍ എട്ടിനും പന്ത്രണ്ടിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളെ തേടുന്ന തിരക്കിലാണ് ഇപ്പോള്‍ മധുപാല്‍

സുജിത് എസ് നായരുടെ ചിത്രത്തില്‍ പ്രബവ് രതീഷ്‌, അനൂഹാസന്‍, പാര്‍വതി രതീഷ്‌,  പത്മരാജ് രതീഷ്‌  എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. മധു അമ്പാട്ടാണ്  ക്യാമറ

Story by