വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായ് കോടിയേരി; ഗുരുദേവന്‍ ജീവിച്ചിരുന്നെങ്കില്‍ വെള്ളാപ്പള്ളിയെ ചാട്ടവാറുകൊണ്ട് അടിച്ചേനെ

തിരുവനന്തപുരം: കേരളം ഭ്രാന്തലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തുന്ന തെക്കന്‍മേഖല സെക്യുലര്‍ മാര്‍ച്ച് ഉദ്ഘാനം ചെയ്ത്...

വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായ് കോടിയേരി; ഗുരുദേവന്‍ ജീവിച്ചിരുന്നെങ്കില്‍ വെള്ളാപ്പള്ളിയെ ചാട്ടവാറുകൊണ്ട് അടിച്ചേനെ

kodiyeriതിരുവനന്തപുരം: കേരളം ഭ്രാന്തലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നടത്തുന്ന തെക്കന്‍മേഖല സെക്യുലര്‍ മാര്‍ച്ച് ഉദ്ഘാനം ചെയ്ത് സംസാരിക്കവയാണ് കോടിയേരി  വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. വെള്ളാപ്പള്ളി നയിക്കുന്ന സമത്വമുന്നേറ്റ യാത്രക്കിടയില്‍ അധ്യാപക  നിയമനത്തിലൂടെ ലഭിച്ച കോടികളുടെ കണക്ക് വെള്ളാപ്പള്ളി പരസ്യപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി എം സ്വരാജ് നേതൃത്വം നല്‍കുന്ന വടക്കന്‍ മേഖല മാര്‍ച്ച് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് നയിക്കുന്ന തെക്കന്‍ മേഖല മാര്‍ച്ചിന്റെ ഉദ്ഘാടനം സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ശ്രീനാരാണയഗുരു ശിവനെ പ്രതിഷ്ഠിച്ച അരുവിപ്പുറത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. രണ്ട് ജാഥകളും ഒന്നിച്ച് കൊച്ചിയിലാണ് സമാപിക്കുന്ന.

Read More >>