രാഹുല്‍ പശുപാലനെ തള്ളി കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍

കൊച്ചി : രാഹുല്‍ പശുപാലനെ തള്ളി കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍. കിസ് ഓഫ് ലൗവിന്റെ പേര് രാഹുല്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്ന...

രാഹുല്‍ പശുപാലനെ തള്ളി കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍

kiss of love

കൊച്ചി : രാഹുല്‍ പശുപാലനെ തള്ളി കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍. കിസ് ഓഫ് ലൗവിന്റെ പേര് രാഹുല്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു പ്രവര്‍ത്തകര്‍. കിസ് ഓഫ് ലൗ എന്ന കൂട്ടായ്മയേയോ ഫേയ്‌സബുക്ക് പേജിനേയോ രാഹുല്‍ പശുപാലനോ രശ്മി ആര്‍. നായരോ അവരുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കോ ബിസിനസ് താല്‍പര്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടില്ല. രാഹുല്‍ കുറ്റക്കാരനാണോ എന്നു കോടതിയാണു കണ്ടത്തേണ്ടത്. കിസ് ഓഫ് ലൗ ഒരിക്കലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കു മറയായിട്ടില്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സ്വതന്ത്രമായി ജീവിക്കാന്‍ പറ്റുന്ന സമൂഹത്തിനുവേണ്ടിയാണ് കിസ് ഓഫ് ലൗ പ്രവര്‍ത്തിച്ചത്. അതിന്റെ രാഷ്ട്രീയം ഇപ്പോഴും പ്രസക്തമാണ്. കുറ്റക്കാരനാണെങ്കില്‍ രാഹുല്‍ പശുപാലന്‍ കടുത്ത വിശ്വാസവഞ്ചനയാണ് തങ്ങള്‍ക്കെതിരെ നടത്തിയതെന്നും പ്രവര്‍ത്തകര്‍. എറണാകുളം പ്രസ് ക്ലബില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഹരീഷ് വാസുദേവന്‍, ഷാഹിന നഫീസ തുടങ്ങിയവര്‍.

Read More >>