കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലില്‍ ജീവന്‍ വീണ്ടെടുത്തു

ഗുവഹത്തി:. ഒന്നിനെതിരെ നാലു ഗോളിന് വടക്കുകിഴക്കന്മാരെ തുരത്തി ബ്ലാസ്റ്റേഴ്സ് ഐഎസ്എലില്‍ ജീവന്‍ വീണ്ടെടുത്തു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ...

കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എലില്‍ ജീവന്‍ വീണ്ടെടുത്തു

kerala-isl-rafiഗുവഹത്തി:. ഒന്നിനെതിരെ നാലു ഗോളിന് വടക്കുകിഴക്കന്മാരെ തുരത്തി ബ്ലാസ്റ്റേഴ്സ് ഐഎസ്എലില്‍ ജീവന്‍ വീണ്ടെടുത്തു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വര്‍ഷം ഒരു സ്ഥാനം കയറി ഇപ്പോള്‍ ഏഴാംസ്ഥാനത്തെത്തി ബ്ലാസ്റ്റേഴ്സ്. ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ ഈ അത്ഭുതപ്രകടനം തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് ആദ്യനാലിലേക്കുള്ള വഴി തുറന്നുകിട്ടും.നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല ബ്ലാസ്റ്റേഴ്സിന്. ആകെ രണ്ടു ജയവുമായി ഗുവാഹത്തിയിലേക്ക് വണ്ടികയറുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസമാകുമായിരുന്നില്ല. എങ്കിലും സ്വന്തം നാട്ടില്‍ ഇരട്ടിക്കരുത്തുള്ള നോര്‍ത്ത് ഈസ്റ്റിനെതിരെ അത്ഭുതമൊന്നും പ്രതീക്ഷിച്ചില്ല ടെറി ഫെലനും കൂട്ടരും..നോര്‍ത്ത് ഈസ്റ്റിന്റെ ഹൃദയം തകര്‍ക്കുന്ന തോല്‍വിയായിരുന്നു ഇത്. രണ്ടാംതവണയാണ് ഈ സീസണില്‍ അവര്‍ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുന്നത്

Story by
Read More >>