കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാരായി രാജന്‍

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാരായി രാജന്‍ ചുമതലയേറ്റു. ഫസല്‍ വധക്കേസിലെ പ്രതികളില്‍ ഉള്‍പ്പെടുന്ന കാരായി രാജനെ സിപിഎം പാര്‍ട്ടി...

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാരായി രാജന്‍

karai-rajan

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാരായി രാജന്‍ ചുമതലയേറ്റു. ഫസല്‍ വധക്കേസിലെ പ്രതികളില്‍ ഉള്‍പ്പെടുന്ന കാരായി രാജനെ സിപിഎം പാര്‍ട്ടി നേതൃത്വമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്. രാജന്റെ സഹോദരന്‍ കാരായി ചന്ദ്രശേഖരന്‍ ബുധനാഴ്ച്ച തലശ്ശേരി നഗരസഭ ചെയര്‍മാനായി ചുമതലയേറ്റിരുന്നു. ചന്ദ്രശേഖരനും ഫസല്‍ വധക്കേസിലെ പ്രതിയാണ്. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇരുവരും പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് മത്സരിച്ചു വിജയിച്ചത്. സിബിഐ കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ചുമതല ഏല്‍ക്കാനായി ഇവര്‍ ജില്ലയില്‍ പ്രവേശിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്ന നിലയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനായി ഇവര്‍ക്കു കണ്ണൂരില്‍ സ്ഥിരിതാമസമാക്കാനുള്ള അനുമതി തേടി സിപിഎം കോടതിയെ സമീപിക്കും.

Read More >>