കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇടതിന്

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്. കോര്‍പ്പറേഷന്റെ പ്രഥമ സാരഥിയായി സിപിഎമ്മിലെ ഇ. പി. ലത ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് വിമതന്‍ പി. കെ....

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇടതിന്cpm

കണ്ണൂര്‍ : കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്. കോര്‍പ്പറേഷന്റെ പ്രഥമ സാരഥിയായി സിപിഎമ്മിലെ ഇ. പി. ലത ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് വിമതന്‍ പി. കെ. രാഗേഷിന്റെ വോട്ടുകൂടി ലഭിച്ചാണ് ലത വിജയിച്ചത്. 27 വോട്ടുകള്‍ക്കെതിരെ 28 വോട്ടുകള്‍ക്കാണ് ലത യുഡിഎഫിന്റെ സുമ ബാലകൃഷ്ണനെ പരാജയപ്പെടുത്തിയത്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് പ്രതിസന്ധിയില്‍ ആയിരുന്നു. ഭരണം നേടാന്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണ നിര്‍ണായകമായ ഘട്ടത്തിലായിരുന്നു ഇന്നുരാവിലെ വരെ സ്ഥിതി. തെരഞ്ഞെടുപ്പിന് മിനിറ്റുകള്‍ ശേഷിക്കെ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ആവശ്യവുമായി വിമതന്‍ പി. കെ. രാഗേഷ് രംഗത്തെത്തി. സുമ ബാലകൃഷ്ണനനെ മേയര്‍സ്ഥാനാര്‍ഥിയാക്കിയാല്‍ തന്റെ പിന്തുണ ഇടതിനെന്ന് പി. കെ. രാഗേഷ് അറിയിച്ചു. ഇടതുമുന്നണിക്കു പിന്തുണ നിരുപാധികമായി ആയിരിക്കും നല്‍കുന്നതെന്നും പി. കെ. രാഗേഷ്. എന്നാല്‍ സുമ ബാലകൃഷ്ണനെ മാറ്റാനാകില്ലെന്നു മന്ത്രി കെ. സി. ജോസഫ് അറിയിച്ചു. ഇതോടെ പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണം ആര്‍ക്കെന്ന് ആശയക്കുഴപ്പത്തിനാണ് ഇപ്പോല്‍ പരിഹാരമായിരിക്കുന്നത്.

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നല്‍കാത്തതിനെതുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച പി. കെ. രാഗേഷ് ജില്ലാനേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായാണു രംഗത്തെത്തിയിരിക്കുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു പി. കെ. രാഗേഷിനെ ഇടത് തീരുമാനിക്കുമോ എന്നു വ്യക്തമായിട്ടില്ല.

Read More >>