കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയര്‍ തിരഞ്ഞെടുപ്പ്, ഇടതു പക്ഷത്തെ കടന്നാക്രമിച്ചു കോണ്‍ഗ്രസ്സ് നെതിര്‍ത്വം

തിരുവനന്തപുരം:  കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പി.കെ.രാഗേഷിന്റെ സമ്മര്‍ദത്തിന് വഴങ്ങാതിരുന്ന ഡി.സി.സി തീരുമാനത്തെ പിന്തുണച്ച് കെ.പി.സി.സി. പ്രസിഡന്റ് വി.എ...

കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയര്‍ തിരഞ്ഞെടുപ്പ്, ഇടതു പക്ഷത്തെ കടന്നാക്രമിച്ചു കോണ്‍ഗ്രസ്സ് നെതിര്‍ത്വം

kannur mayerതിരുവനന്തപുരം:  കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പി.കെ.രാഗേഷിന്റെ സമ്മര്‍ദത്തിന് വഴങ്ങാതിരുന്ന ഡി.സി.സി തീരുമാനത്തെ പിന്തുണച്ച് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയും  രംഗത്ത്. കണ്ണൂരിലേത് പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് വി.എം. സുധീരന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനം ശരിയാണെന്നും കെ.സുധാകരന്‍ ജനകീയനായ നേതാവാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചപ്പോള്‍ കോണ്‍ഗ്രസ് തീരുമാനം ശരിയെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.


ഇത്തരം വിഷയങ്ങളില്‍ പ്രാദേശികമായി തീരുമാനം എടുക്കാവുന്നതാണ്. പി.കെ.രാഗേഷിന്റെ കാര്യത്തില്‍ കണ്ണൂരിലെ പ്രാദേശിക നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇതിന് സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനല്ല, പാര്‍ട്ടി നേതൃത്വമാണ് മറുപടി പറയേണ്ടത് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതെ സമയം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ സി.പി.എം. നടത്തിയത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ധാര്‍മിക വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ഞിക്കീല്‍ വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച രാഗേഷിന്റെ പിന്തുണയോടെയാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി ഇ.പി.ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായത്. വോട്ടെടുപ്പിന് തൊട്ടു മുന്‍പ് മുഖ്യമന്ത്രി രാഗേഷിനെ ഫോണില്‍ വിളിച്ച് അനുരഞ്ജന ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

Read More >>