സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി കുറയ്ക്കണം, തൊഴില്‍ദിനം കൂട്ടണം : ശമ്പള കമ്മീഷന്‍

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ കൂട്ടി അവധിദിനങ്ങള്‍ ചുരുക്കണമെന്നു ശമ്പള പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി. എന്‍...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി കുറയ്ക്കണം, തൊഴില്‍ദിനം കൂട്ടണം : ശമ്പള കമ്മീഷന്‍

justice ramachandran nair

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ ദിനങ്ങള്‍ കൂട്ടി അവധിദിനങ്ങള്‍ ചുരുക്കണമെന്നു ശമ്പള പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍. തൊഴില്‍ ദിനങ്ങളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ദിവസങ്ങളില്‍ അവധിയെടുക്കണം. അല്ലെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും രാമചന്ദ്രന്‍ നായര്‍.


സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുപ്പു ജോലിക്കായി നിയോഗിക്കുന്നതും രാമചന്ദ്രന്‍ നായര്‍ എതിര്‍ത്തു. അധ്യാപകരെ തെരഞ്ഞെടുപ്പ് ജോലിയില്‍നിന്ന് ഒഴിവാക്കണം. ഇതിനുപകരമായി വിരമിച്ച ഉദ്യോഗസ്ഥരെ വിനിയോഗിക്കണം. സ്‌കൂള്‍ യുവജനോത്സവം പോലുള്ളവ അവധിക്കാലത്തു മാത്രമേ നടത്താവു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമായ മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. കൃത്യമായ മാനദണ്ഡം ഇതിനായി തയാറാക്കണമെന്നും അദ്ദേഹം. ശമ്പളം പരിഷ്‌കരിക്കുന്നതിനൊപ്പം ജീവനക്കാരുടെ തൊഴില്‍ക്ഷമത ഉയര്‍ത്തുന്നതിനും അവരെ പുനര്‍വിന്യസിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കി.

പത്താം ശമ്പളക്കമ്മീഷന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയത്. താന്‍ മുന്നോട്ടുവയ്ക്കുന്ന ഇത്തരം ആവശ്യങ്ങള്‍ പരിഗണിക്കുമെന്നു പ്രതീക്ഷയില്ല. ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം.

Read More >>