വൈറ്റ് ഹൗസ് ആക്രമിക്കുമെന്ന് ഭീഷണിയുമായി ഐഎസ്

വാഷിങ്ടണ്‍ : വൈറ്റ് ഹൗസ് ആക്രമിക്കുമെന്നു ഭീഷണിയുമായി ഐഎസ്. വ്യാഴാഴ്ച്ച പുറത്തുവിട്ട വീഡിയോ ക്ലിപ്പിലാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. ചാവേര്‍...

വൈറ്റ് ഹൗസ് ആക്രമിക്കുമെന്ന് ഭീഷണിയുമായി ഐഎസ്

20131017_sha_d99_904.jpg

വാഷിങ്ടണ്‍ : വൈറ്റ് ഹൗസ് ആക്രമിക്കുമെന്നു ഭീഷണിയുമായി ഐഎസ്. വ്യാഴാഴ്ച്ച പുറത്തുവിട്ട വീഡിയോ ക്ലിപ്പിലാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. ചാവേര്‍ ബോംബാക്രമണവും കാര്‍ ബോംബ് സ്‌ഫോടനവും ഉള്‍പ്പെടെ നടത്തുമെന്നു പ്രഖ്യാപിക്കുന്ന വീഡിയോയില്‍ ഫ്രാന്‍സിനെതിരെയും മുന്നറിയിപ്പുണ്ട്. ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാരീസ് ആക്രമണം നടത്തിയ ഐഎസ് ഭീകരരെ അഭിനന്ദിക്കുന്നുണ്ട്. ബുധനാഴ്ച്ച ഐഎസ് തന്നെ ന്യൂയോര്‍ക്ക് നഗരത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.


വ്യാഴാഴ്ച്ച പുറത്തുവിട്ട വീഡിയോയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊലാന്‍ഡിനേയും ബെല്‍റ്റ് ബോംബും കാര്‍ ബോംബും ഉപയോഗിച്ച് ആക്രമിക്കുമെന്നു പറയുന്നു. ഫ്രാന്‍സിന്റെ അഭിമാനസ്തംഭങ്ങളെ ആക്രമിച്ചപോലെ തന്നെ വൈറ്റ് ഹൗസിനേയും ആക്രമിക്കുമെന്നും ഐഎസിനു വേണ്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു രണ്ടുപേര്‍ പറയുന്നു. പാരീസില്‍ 129 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ പുതിയ ഭീഷണിയെ കാണുന്നത്.