റഷ്യന്‍ വിമാനം തകര്‍ത്തത് സോഡാ ക്യാനില്‍ ഒളിപ്പിച്ചു വെച്ച ബോംബ്

കയ്‌റോ:  ഈജിപ്റ്റിലെ സിനായില്‍ കഴിഞ്ഞ മാസം റഷ്യയുടെ യാത്രാവിമാനം തകര്‍ത്തത് സോഡാ ക്യാനില്‍ ഒളിപ്പിച്ചു വെച്ച ബോംബ്.  ബോംബ് ഒളിപ്പിച്ചുവെക്കാന്‍...

റഷ്യന്‍ വിമാനം തകര്‍ത്തത് സോഡാ ക്യാനില്‍ ഒളിപ്പിച്ചു വെച്ച ബോംബ്

russia-plane-crash

കയ്‌റോ:  ഈജിപ്റ്റിലെ സിനായില്‍ കഴിഞ്ഞ മാസം റഷ്യയുടെ യാത്രാവിമാനം തകര്‍ത്തത് സോഡാ ക്യാനില്‍ ഒളിപ്പിച്ചു വെച്ച ബോംബ്.  ബോംബ് ഒളിപ്പിച്ചുവെക്കാന്‍ ഉപയോഗിച്ച ലോഹം കൊണ്ടുള്ള സോഡാ ക്യാനിന്റെ ചിത്രവും, ബോംബിന്റെ ഡിറ്റണേറ്ററും സ്വിച്ചിന്‍റെയും ചിത്രങ്ങള്‍  ഭീകരര്‍ പ്രസിദ്ധീകരിച്ചു. ഐ.എസിന്‍റെ ഓണ്‍ലൈന്‍ മാഗസിനായ ദാബിഖിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഷാറാം അല്‍ ഷെയ്ഖ് വിമാനത്താവളത്തിലെ സുരക്ഷാ പാളിച്ച മുതലെടുത്താണ് ബോംബ്‌ വിമാനത്തിനുള്ളില്‍ കയറ്റിയത് എന്ന് ഐ.എസ്സ് അവകാശപ്പെടുന്നത്.


കഴിഞ്ഞ ഒക്ടോബര്‍ 31നാണ് റഷ്യയുടെ എയര്‍ബസ്സ് യാത്രാ വിമാനം തീവ്രവാദികള്‍ തകര്‍ത്തത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍  ഉള്‍പ്പടെ 224 യാത്രക്കാരും മരിച്ചു. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് വിമാനം തകര്‍ന്നത്. ബോംബ്‌ വെച്ചാണ് വിമാനം തകര്‍ത്തത് എന്ന ഐ.എസിന്‍റെ വാദം ആദ്യം റഷ്യ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ച മാത്രമാണ് ബോംബ്‌ ആണ് വിമാനം തകരാന്‍ കാരണം എന്ന് ആദ്യമായ് റഷ്യ അംഗീകരിച്ചത്.

ഇറാഖിലും സിറിയയിലും അക്രമണം നടത്തുന്ന അമേരിക്കയുടേയോ സഖ്യക്ഷികളുടേയോ വിമാനങ്ങള്‍ തകര്‍ക്കാനാണ് ഐ.എസ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ സപ്തംബറില്‍ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയ റഷ്യന്‍ വിമാനം തകര്‍ക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നും മാഗസിന്‍ പറയുന്നു.

Read More >>