ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെ: ഹൈക്കോടതി

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണത്തില്‍ ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം കേസ് അന്വേഷണം നടന്നിട്ടില്ലന്ന് ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാതെ എന്ത്...

ശാശ്വതീകാനന്ദയുടെ മരണത്തില്‍ നിയമപരമായ അന്വേഷണം നടന്നിട്ടില്ലെ: ഹൈക്കോടതി

saswatheekananda

കൊച്ചി: ശാശ്വതീകാനന്ദയുടെ മരണത്തില്‍ ക്രിമിനല്‍ നടപടിച്ചട്ടപ്രകാരം കേസ് അന്വേഷണം നടന്നിട്ടില്ലന്ന് ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാതെ എന്ത് അന്വേഷണമാണ് നടന്നതെന്നും കോടതി ചോദിച്ചു. അത് കൊണ്ട് തന്നെ  സ്വാഭാവിക മരണമെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ സംശയകരമാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ശാശ്വതീകാനന്ദയ്ക്ക് നീന്തല്‍ അറിയാമായിരുന്നെന്ന് ബന്ധുക്കളും അടുപ്പമുള്ളവരും വ്യക്തമാക്കിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. നീന്തല്‍ അറിയാവുന്ന വ്യക്തി എങ്ങനെയാണ് മുങ്ങി മരിക്കുക? ശാശ്വതീകനന്ദയുടെ ശിരസിലും ശരീരത്തും മുറിവുള്ളതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പോലീസിനു സാധിച്ചിട്ടില്ലന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നിര്‍ദ്ദേശിക്കുന്ന ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു..
ശാശ്വതീകാനന്ദയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സ്വാമി പ്രകാശാനന്ദ നേരത്തെത്തന്നെ പറഞ്ഞിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ തലയില്‍ പാടുണ്ടായിരുന്നു. മുങ്ങിമരിച്ചതാണെങ്കില്‍ മൃതദേഹം മുങ്ങിപ്പോവുകയോ ഒഴുകിപ്പോവുകയോ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ശാശ്വതീകാനന്ദയുടെ മൃതദേഹം പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടിലാണ് കണ്ടെത്തിയതെന്നും പ്രകാശാനന്ദ പറഞ്ഞിരുന്നു. ഇതിന്റെ ചുവടു പിടിച്ചു ശിവഗിരിയിലെ മറ്റു സന്യാസികളും മരണം പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായ് രംഗത്ത് വന്നിരുന്നു.അതേസമയം ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് അറിയാവുന്ന പ്രീതാനന്ദ സ്വാമിയുടെ തിരോധാനവും ദുരൂഹമാണെന്ന് ബിജു രമേശ് പറഞ്ഞു. പ്രീതാനന്ദ സ്വാമി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ആരുടെയെങ്കിലും തടങ്കലിലാണോ എന്നു പോലും സംശയമുണ്ടെന്നും അതിനെക്കുറിച്ചും വിശദമായ് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു

Story by