മോദിയുടെ സ്വര്‍ണനിക്ഷേപ പദ്ധതി : ഇതുവരെ ലഭിച്ചത് 400 ഗ്രാം മാത്രം

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ ഇതുവരെ ലഭിച്ച്ത് 400ഗ്രാം സ്വര്‍ണം. രണ്ടാഴ്ച്ച മുന്‍പ്...

മോദിയുടെ സ്വര്‍ണനിക്ഷേപ പദ്ധതി : ഇതുവരെ ലഭിച്ചത് 400 ഗ്രാം മാത്രം

pm-modi-gold-scheme-launch

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ കൊട്ടിഘോഷിക്കപ്പെട്ട സ്വര്‍ണനിക്ഷേപ പദ്ധതിയില്‍ ഇതുവരെ ലഭിച്ച്ത് 400ഗ്രാം സ്വര്‍ണം. രണ്ടാഴ്ച്ച മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷപൂര്‍വം തുടക്കമിട്ടതാണ് പദ്ധതി. എന്നാല്‍ ഇതുവരെയായി ശുഷ്‌കമായ പ്രതികരണമാണു പദ്ധതിക്കു ലഭിച്ചതെന്ന് അധികൃതര്‍ സമ്മതിക്കുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും ഇരിക്കുന്ന സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ചു ദേശീയ സമ്പദ്ഘടനയിലേക്ക് ചേര്‍ക്കാനുള്ളതായിരുന്നു പദ്ധതി. രാജ്യത്താകമാനം 20,000 ടണ്‍ സ്വര്‍ണനിക്ഷേപം സ്വകാര്യവ്യക്തികളുെട കൈയില്‍ വെറുതേ ഇരുക്കുന്നു എന്നാണു കണക്കുകൂട്ടിയിരിക്കുന്നത്. ഇതിന്റെ നല്ലൊരു ശതമാനമെങ്കിലും സമാഹരിക്കാം എന്ന ലക്ഷ്യത്തോടെയാണു പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം പദ്ധതി ആരംഭിച്ചത്.


സ്വര്‍ണം പരിശോധിക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും ബാങ്കുകളില്‍ ആരംഭിക്കേണ്ട കേന്ദ്രങ്ങളുടെ അഭാവമാണ് പദ്ധതിയോടുള്ള തണുത്ത പ്രതികരണത്തിനു കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 29 ടെസ്റ്റിങ് സെന്ററുകളും നാല് റിഫൈനറികളും മാത്രമാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ളത്. ഇതു വര്‍ഷാവസാനത്തോടെ 55 സെന്ററുകളും 20 റിഫൈനറികളും ആക്കി വര്‍ദ്ധിപ്പിക്കാം എന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളതായി അധികൃതര്‍.

Read More >>