ജി-20 ഉച്ചകോടിക്ക് തുടക്കമായി; കാലാവസ്ഥാവ്യതിയാനവും സാമ്പത്തികകാര്യങ്ങളും മുഖ്യ ചര്‍ച്ചാ വിഷയമാകും

അന്റാലിയ:  ജി-20 ഉച്ചകോടിക്ക് തുര്‍ക്കിയിലെ അന്റാലിയയില്‍ തുടക്കമായി. കാലാവസ്ഥാവ്യതിയാനവും സാമ്പത്തികകാര്യങ്ങളും ചര്‍ച്ചചെയ്യാനാണ് ദ്വിദിന ഉച്ചകോടി....

ജി-20 ഉച്ചകോടിക്ക് തുടക്കമായി; കാലാവസ്ഥാവ്യതിയാനവും സാമ്പത്തികകാര്യങ്ങളും മുഖ്യ ചര്‍ച്ചാ വിഷയമാകുംg20-family-photo

അന്റാലിയ:  ജി-20 ഉച്ചകോടിക്ക് തുര്‍ക്കിയിലെ അന്റാലിയയില്‍ തുടക്കമായി. കാലാവസ്ഥാവ്യതിയാനവും സാമ്പത്തികകാര്യങ്ങളും ചര്‍ച്ചചെയ്യാനാണ് ദ്വിദിന ഉച്ചകോടി. വെള്ളിയാഴ്ച പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഭീകരാക്രമണം നേരിടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാകും പ്രാമുഖ്യം.പാരീസ് ആക്രമണങ്ങളെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഓളന്ദ് ഉച്ചകോടിയില്‍നിന്ന് വിട്ടുനിന്നു. ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്ന സാമ്പത്തികസഹായത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതും ഭീകരവാദം സമഗ്രമായി നേരിടുന്നതും അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചാണ് നേതാക്കള്‍ ഉച്ചകോടിയില്‍ സംസാരിച്ചത്.ഐഎസിന്റെ പ്രധാന വരുമാനമാര്‍ഗമായ എണ്ണ കരിഞ്ചന്ത അവസാനിപ്പിക്കാന്‍ ഫിനാന്‍ഷ്യല്‍ ടാസ്ക്ഫോഴ്സ് രൂപീകരിക്കാനുള്ള പ്രഖ്യാപനം ഉണ്ടായേക്കും. ഭീകരര്‍ സാങ്കേതികവിദ്യയും വാര്‍ത്താവിനിമയ ഉപാധികളും ഉപയോഗിക്കുന്നത് തടയാനും പദ്ധതിയുണ്ടാകും.

Story by