ജി 20 ഉച്ചകോടി സമാപിച്ചു

തുര്‍ക്കിയില്‍ നടന്ന ദ്വിദിന ജി 20 ഉച്ചകോടി സമാപിച്ചു. പതിവായി സാമ്പത്തിക നയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ചയാകാറുള്ളത്. പാരീസില്‍ നടന്ന...

ജി 20 ഉച്ചകോടി സമാപിച്ചു

G20-leaders


തുര്‍ക്കിയില്‍ നടന്ന ദ്വിദിന ജി 20 ഉച്ചകോടി സമാപിച്ചു. പതിവായി സാമ്പത്തിക നയങ്ങളാണ് ഉച്ചകോടിയില്‍ ചര്‍ച്ചയാകാറുള്ളത്. പാരീസില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദം തന്നെ പ്രധാനവിഷയമായി ലോകനേതാക്കള്‍ ഏറ്റെടുത്തു. ഭീകരവാദം നേരിടുന്നതിനു വര്‍ദ്ധിച്ച സഹകരണം നടപ്പാക്കുമെന്ന് ജി 20 പ്രതിജ്ഞയെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിനെ തടയുന്നതിനു മുന്തിയ പരിഗണന നല്‍കും. വിവര കൈമാറ്റം, അതിര്‍ത്തി നിയന്ത്രണം, ആഗോള ഏവിയെഷന്‍ സുരക്ഷ എന്നിവ ശക്തമാക്കും.


ഐഎസിനെ നേരിടന്ന വിഷയം അതീവ ഗൗരവമുള്ളതായി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ പ്രസ്ഥാവനയില്‍ പറഞ്ഞു. തീവ്രവാദം സംബന്ധിച്ച കൂടുതല്‍ വിവരം കൂടുതല്‍ എളുപ്പത്തില്‍ ഫ്രാന്‍സിനു കൈമാറുന്നതിനു ധാരണയായി. അമേരിക്കന്‍ സേനയ്ക്കൊപ്പം കൂടുതല്‍ ജി 20 രാഷ്ട്രങ്ങള്‍ പ്രതിരോധത്തിനിറങ്ങണമെന്നും ഒബാമ. എന്നാല്‍ കൂടുതല്‍ അമേരിക്കന്‍ സേനയെ സിറിയയിലും ഇറാഖിലും വിന്യസിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും ഒബാമ വ്യക്തമാക്കി. വ്യോമാക്രമണവും പ്രാദേശിക സേനകളുമായുള്ള സഹകരണവും വര്‍ദ്ധിപ്പിക്കുക വഴി ഐഎസിനെതിരേയുള്ള പോരാട്ടം ശക്തമാക്കുമെന്നും ഒബാമ.


ഐഎസിന്‍റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച റഷ്യന്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ജി 20 അംഗരാഷ്ട്രങ്ങളുമായി പങ്കുവച്ചതായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. 40 രാജ്യങ്ങളില്‍നിന്നാണ് സ്വകാര്യവ്യക്തികള്‍വഴി വിവിധ ഐഎസ് യൂനിറ്റുകള്‍ക്കു പണം ലഭിക്കുന്നത്. ഇതില്‍ ചില ജി 20 രാഷ്ട്രങ്ങളും ഉള്‍പ്പെടുമെന്നും പുടിന്‍. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തശേഷം ജി 20 ഉച്ചകോടി സമാപിച്ചു.