സ്പാനിഷ് ലീഗില്‍ നാളെ എല്‍ ക്ലാസിക്കോ

മാഡ്രിഡ് : സ്പാനീഷ് ലീഗില്‍ നാളെ തീ ചിതറും എല്‍ ക്ലാസിക്കോ പോരാട്ടം. റയല്‍ മാഡ്രിഡും ബാഴ്‌സലോനയും തമ്മിലെ മത്സരം റയലിന്റ് ഹോംഗ്രണ്ടായ സാന്തിയാഗോ...

സ്പാനിഷ് ലീഗില്‍ നാളെ എല്‍ ക്ലാസിക്കോ

el clasico

മാഡ്രിഡ് : സ്പാനീഷ് ലീഗില്‍ നാളെ തീ ചിതറും എല്‍ ക്ലാസിക്കോ പോരാട്ടം. റയല്‍ മാഡ്രിഡും ബാഴ്‌സലോനയും തമ്മിലെ മത്സരം റയലിന്റ് ഹോംഗ്രണ്ടായ സാന്തിയാഗോ ബെര്‍ണബ്യൂവില്‍ നടക്കും. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലായിരിക്കും മത്സരം നടക്കുക. ബാഴ്‌സയുടെ സൂപ്പര്‍താരം ലയണല്‍ മെസി തിരിച്ചെത്തുമോ എന്നതുതന്നെയാണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന വിഷയം. മെസി തിങ്കളാഴ്ച്ച പരിശീലനത്തിനിറങ്ങിയത് ബാഴ്‌സക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. സ്പാനിഷ് ലീഗില്‍ 27 പോയിന്റോടെ ബാഴ്‌സ തന്നെയാണ് ഒന്നാംസ്ഥാനത്തുള്ളത്. 24 പോയിന്റുമായി റയല്‍ രണ്ടാമതാണ്. ഇന്ത്യന്‍ സമയം ശനിയാഴ്ച്ച രാത്രി 10.45നാണ് എല്‍ ക്ലാസിക്കോ.

2015-16 സീസണിലെ ആദ്യത്തേതും ആകെ 230ാമത്തേതുമായ ബാഴ്‌സ-റയല്‍ മത്സരത്തിനാണ് സാന്തിയാഗോ ബെര്‍ണബ്യൂ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഹോം ഗ്രൗണ്ടില്‍ വളരെയധികം മുന്‍തൂക്കം റയലിനാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മെസിയുടെ അഭാവത്തിലും സുവാരസും നെയ്മറും ബാഴ്‌സയുടെ ഗോള്‍വേട്ടയില്‍ പിശുക്കുകാണിച്ചിട്ടില്ല.