സെന്‍ട്രല്‍ ജയിലില്‍ ദിലീപും വേദികയും

തിരുവനന്തപുരം : ശൃംഗാരവേലനുശേഷം ദിലീപും വേദികയും വീണ്ടും ഒന്നിക്കുന്നു. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന...

സെന്‍ട്രല്‍ ജയിലില്‍ ദിലീപും വേദികയും

Sringaravelan-Movie

തിരുവനന്തപുരം : ശൃംഗാരവേലനുശേഷം ദിലീപും വേദികയും വീണ്ടും ഒന്നിക്കുന്നു. സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലാണ് താരങ്ങള്‍ ഒന്നിച്ചഭിനിയിക്കുന്നത്. 2002നു ശേഷം ദിലീപും സുന്ദര്‍ദാസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കുബേരന്‍ ആണ് ഇവര്‍ അവസാനമായി ചെയ്ത ചിത്രം.

സല്ലാപം, കുടമാറ്റം, വര്‍ണക്കാവ്ച്ചകള്‍ എന്നീ ചിത്രങ്ങള്‍ സുന്ദര്‍ദാസ്-ദിലീപ് കൂട്ടുകെട്ടില്‍ പിറവിയെടുത്തതാണ്. മുഴുനീള കോമഡി ചിത്രമായാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തിയറ്ററിലെത്തുക.വൈശാഖ് രാജന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ബെന്നി പി. നായരമ്പലമാണ്.