സുനന്ദ പുഷ്‌കറുടെ കൊലപാതകം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

ദില്ലി: സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായ് ബന്ധപ്പട്ട് ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ ഈ മാസം അവസാനത്തോടെ വീണ്ടും  ചോദ്യം ചെയ്യും. കഴിഞ്ഞ വര്‍ഷം...

സുനന്ദ പുഷ്‌കറുടെ കൊലപാതകം: ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

sashi and sunanthaദില്ലി: സുനന്ദ പുഷ്‌കറുടെ കൊലപാതകവുമായ് ബന്ധപ്പട്ട് ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ ഈ മാസം അവസാനത്തോടെ വീണ്ടും  ചോദ്യം ചെയ്യും. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദില്ലിയിലെ ഹോട്ടലില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നതെങ്കിലും വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദില്ലി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകായിരുന്നു.

ഇന്ത്യയിലെ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ പൊളോണിയമാകാം മരണകാരണമെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ ലാബുകളില്‍ നടത്തുന്ന പരിശോധനയില്‍ കണ്ടെത്താനാകാത്ത വിഷമായിരിക്കാം മരണ കാരണം എന്ന് എയിംസിലെ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആന്തരികാവയവങ്ങള്‍ അമേരിക്കയില്‍ അയച്ച് പരിശോദന നടത്താന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചത്. പക്ഷെ സുനന്ദ പുഷ്‌കറുടെ മരണകാരണം പൊളോണിയമോ മറ്റേതെങ്കിലും റേഡിയോ ആക്ടീവ് പദാര്‍ത്ഥമോ അല്ലെന്നായിരുന്നു  അമേരിക്കയില്‍ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിന്‍റെ റിപ്പോര്‍ട്ട്. . വിശദാംശങ്ങള്‍ എഫ്ബിഐ ദില്ലി പൊലീസിന് കൈമാറിയിട്ടുണ്ട്. ആന്തരികാവയവ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ശശി തരൂരിനെ ചോദ്യം ചെയ്യുന്നത്

കേസില്‍  ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.  ശശി തരൂരിന്റെ വീട്ടുജോലിക്കാരനായ നരേന്‍ സിംഗ് ഉള്‍പ്പെടെ ആറ് പേര്‍ക്ക് പോളിഗ്രാഫ് ടെസ്റ്റ് നടത്തിയിരുന്നു. തരൂരിനെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്തിരുന്നു.

Read More >>