പൂണെയെ തോല്‍പ്പിച്ച് ഡൈനാമോസ് ; ഡല്‍ഹിക്കായി ഗോള്‍വല കുലുക്കി അനസ്

പൂണെ : തുടര്‍ച്ചയായി മൂന്നു സമനിലകള്‍ക്കു ശേഷം പൂണെ സിറ്റിക്കെതിരെ വിജയം രുചിച്ച് ഡല്‍ഹി ഡൈനാമോസ്. 3-1ന് പൂണെയെ മുട്ടുകുത്തിച്ച് റോബര്‍ട്ടോ...

പൂണെയെ തോല്‍പ്പിച്ച് ഡൈനാമോസ് ; ഡല്‍ഹിക്കായി ഗോള്‍വല കുലുക്കി അനസ്

isl-delhi-pune

പൂണെ : തുടര്‍ച്ചയായി മൂന്നു സമനിലകള്‍ക്കു ശേഷം പൂണെ സിറ്റിക്കെതിരെ വിജയം രുചിച്ച് ഡല്‍ഹി ഡൈനാമോസ്. 3-1ന് പൂണെയെ മുട്ടുകുത്തിച്ച് റോബര്‍ട്ടോ കാര്‍ലോസിന്റെ കുട്ടികള്‍ കരുത്തുതെളിയിച്ചു. ഡല്‍ഹിക്കായി ഗോള്‍വല കുലുക്കി മലയാളി താരം അനസ് എടത്തൊടികയും. അദില്‍ നബി, ജോണ്‍ ആര്‍നെ റൈസ് എന്നിവരാണ് ഡല്‍ഹിക്കായി മറ്റുരണ്ടു ഗോളുകള്‍ നേടിയത്. ഫ്‌ളോരന്റ് മലൂദ തന്നെയാണ് മികവാര്‍ന്ന കോര്‍ണര്‍ കിക്കുകലിലൂടെ കളിയുടെ ഗതി നിയന്ത്രിച്ചത്. പൂണെയുടെ ഏക ഗോള്‍ 93ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെ അഡ്രിയാന്‍ മുട്ടു നേടിയതാണ്. ഈ മത്സരത്തോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഡല്‍ഹി. ഒന്നാം സ്ഥാനം ഗോവയ്ക്കു സ്വന്തമാകുമ്പോള്‍ പൂണെ ഇതോടെ നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരിക്കുകയാണ്.


ആദ്യപകുതിയില്‍ ഇരുടീമുകളും ഉണര്‍ന്നു കളിച്ചെങ്കിലും അവസാന മിനിറ്റുകളില്‍ പൂണെയെ തീര്‍ത്തും പ്രതിരോധത്തിലാക്കാന്‍ ഡല്‍ഹിക്കു കഴിഞ്ഞു. ആദ്യ മിനിറ്റുമുതല്‍ ആക്രമണോത്സുകമായ കളി പുറത്തെടുത്ത ഡല്‍ഹി സമനിലയെ ഭയന്നിരുന്നു എന്നുവേണം കരുതാന്‍.

36ാം മിനിറ്റില്‍ ഫ്‌ളോരന്റ് മലൂദയുടെ കോര്‍ണര്‍ കിക്ക് ഗോളാക്കി മാറ്റിയ അദില്‍ നബി ഡല്‍ഹിയുടെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടു. 40ാം മിനിറ്റില്‍ മലൂദയുടെ തന്നെ മറ്റൊരു കോര്‍ണര്‍കിക്ക് മനോഹരമായൊരു ഹെഡറിലൂടെ അനസ് ഗോളാക്കിമാറ്റി. 51ാം മിനിറ്റില്‍ പൂണെയുടെ സുശാന്തിനെ ഫൗള്‍ ചെയ്തതിനു മലൂദയ്ക്കു മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഡല്‍ഹിയുടെ റാല്‍ത്തെ അടിങ്ങയെ പെനാലിറ്റി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്ത പൂണെ മൂന്നാമത്തെ ഗോള്‍ ചോദിച്ചു വാങ്ങുകയായിരുന്നു. ഡല്‍ഹിക്കു ലഭിച്ച പെനാലിറ്റി ജോണ്‍ ആര്‍നെ റൈസ് തന്ത്രപരമായി ഗോളാക്കി മാറ്റുകയായിരുന്നു.

Read More >>