മത്സരിക്കുന്നകാര്യം പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കുമെന്ന് വിഎസ്, മുഖ്യമന്ത്രി സ്ഥാനര്‍ഥി തെരഞ്ഞെടുപ്പുകഴിഞ്ഞെന്ന് കോടിയേരി

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര് നയിക്കുമെന്ന് എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ തീരുമാനിക്കുമെന്ന്‍ പ്രതിപക്ഷനേതാവ് വി....

മത്സരിക്കുന്നകാര്യം പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കുമെന്ന് വിഎസ്, മുഖ്യമന്ത്രി സ്ഥാനര്‍ഥി തെരഞ്ഞെടുപ്പുകഴിഞ്ഞെന്ന് കോടിയേരി

vs

തിരുവനന്തപുരം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആര് നയിക്കുമെന്ന് എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ തീരുമാനിക്കുമെന്ന്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കും. ജനങ്ങളുടെ അഭിലാഷം അറിഞ്ഞശേഷം മാത്രമേ മത്സരിക്കുകയുള്ളുവെന്നും വിഎസ്. അതേസമയം, ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍തിയെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും തീരുമാനിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങളോടു പ്രതികരിച്ചു. വിഎസ് നയിച്ചാല്‍ ഗുണംചെയ്‌തേക്കുമെന്നുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.


സിപിഎം സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും ഘടകകക്ഷികള്‍ തങ്ങള്‍ക്കു നല്‍കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം പാര്‍ട്ടി സ്ഥാനാര്‍ഥികളെ കേന്ദ്ര കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. വരുന്ന മാര്‍ച്ച് മാസം ആദ്യം ചേരുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യും. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടിക വരുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ കഴിയുന്ന ആള്‍ അതിലുണ്ടാകും. വിഎസിന്റെ കാര്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതുതന്നെയാണ് പാര്‍ട്ടി നിലപാട്.

വിഎസ് പാര്‍ട്ടിക്കു നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ചും സംസ്ഥാന നേതൃത്വം വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. വിഎസിനു ലഭിക്കുന്ന അഭിനന്ദനങ്ങള്‍ പാര്‍ട്ടിക്ക് കൂടിയുള്ളതാണ്. 1957ല്‍ ഇഎംഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടല്ല പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്നുമുതല്‍ ഇന്നുവരെ അങ്ങനെതന്നെയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

Read More >>