ഫ്‌ളാറ്റുകള്‍ക്ക് അനുമതി നിഷേധം : ഫയര്‍ഫോഴ്‌സിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത വന്‍കിട ഫ് ളാറ്റുകള്‍ക്ക് അനുമതി നിഷേധിക്കുന്ന ഫയര്‍ഫോഴ്‌സ് നിലപാടിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

ഫ്‌ളാറ്റുകള്‍ക്ക് അനുമതി നിഷേധം : ഫയര്‍ഫോഴ്‌സിനെതിരെ മുഖ്യമന്ത്രി

oomman chandi

തിരുവനന്തപുരം : അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത വന്‍കിട ഫ് ളാറ്റുകള്‍ക്ക് അനുമതി നിഷേധിക്കുന്ന ഫയര്‍ഫോഴ്‌സ് നിലപാടിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മൂന്നു നിലയുള്ള കെട്ടിടങ്ങള്‍ മാത്രം മതിയോയെന്നും ലോകം മുഴുവന്‍ മുകളിലോട്ട് വളരുമ്പോള്‍ കേരളം താഴേക്ക് വളര്‍ന്നാല്‍ മതിയോയെന്നുമാണ് മുഖ്യമന്ത്രി ചോദിച്ചത്. സര്‍ക്കാരിന് ഇച്ഛാ ശക്തിയുണ്ടോ എന്ന് കാത്തിരുന്ന കാണാം. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും അതേസമയം ഫയര്‍ഫോഴ്‌സ് യാഥാര്‍ഥ്യത്തോടെയുള്ള നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത സംസ്ഥാനത്തെ 77 വന്‍കിട ഫ് ളാറ്റുകള്‍ക്ക് ഡിജിപി ജേക്കബ് തോമസ് നല്‍കിയ നോട്ടീസ് ശരിവെച്ച് നിലവിലുള്ള ഫയര്‍ എഡിജിപി അനില്‍ കാന്ത് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ജേക്കബ് തോമസിന്റെ നോട്ടീസിനെതിരെ ഫ്‌ളാറ്റ് ഉടമകള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതികള്‍ തള്ളിയായിരുന്നു അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട്. തന്റെ മുന്‍ഗാമിയുടെ നിലപാടുകളാണു ശരിയെന്നു കാണിച്ചാണ് അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടി നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നിയമാനുസൃതമായ അഗ്‌നിസുരക്ഷാ സംവിധാനങ്ങളില്ലാത്ത 77 വന്‍കിട ഫ് ളാറ്റുകള്‍ക്ക് നോട്ടീസ് നല്‍കിയതിന് കാരണമായി ജേക്കബ് തോമസ് നിരത്തിയ എല്ലാ വാദങ്ങളെയും അനില്‍ കാന്ത് റിപ്പോര്‍ട്ടില്‍ ശരിവെക്കുന്നുണ്ട്.

24 മീറ്ററിനു മുകളില്‍ ഉയരമുള്ള ഫ്‌ളാറ്റുകള്‍ക്കെതിരെ ജേക്കബ് തോമസ് എടുത്ത നടപടികള്‍ നിയമപരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക എന്‍ഒസി കിട്ടിയാല്‍ പിന്നീട് അന്തിമ എന്‍ഒസി നല്‍കണം, നാഷണല്‍ ബില്‍ഡിങ് കോഡ് നിയമമല്ല, അഗ്‌നി സുരക്ഷ പരിശോധന ആവശ്യമില്ല, ഫയര്‍ ഫോഴ്‌സിന് സംവിധാനങ്ങള്‍ ഇല്ലാത്തതിന് ഫ് ളാറ്റ് നിര്‍മാതാക്കളെ കുറ്റപ്പെടുത്തരുത് തുടങ്ങിയ ക്രെഡായിയുടെ(CREDAI) വാദങ്ങള്‍ ഈ രംഗത്തെ നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനില്‍ കാന്ത് ഇപ്രകാരം പറയുന്നത്.

അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ജേക്കബ് തോമസിന്റെ ശാഠ്യമാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്. സര്‍ക്കാര്‍ നടപടി ന്യായീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജേക്കബ് തോമസ് ജനവിരുദ്ധനാണെന്നും ആരോപിച്ചിരുന്നു. ഇതു വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതിനിടെ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെ ഫ്‌ളാറ്റ് ഉടമകളുടെ സംഘടനയായ ക്രഡായ് (CREDAI)മുഖ്യമന്ത്രിക്കു പരാതിയും നല്‍കിയിരുന്നു.

Read More >>