എസ്എന്‍ഡിപി - ബിജെപി സഖ്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നു ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍

ആലപ്പുഴ: എസ്എന്‍ഡിപിയുടെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള സമത്വമുന്നണി തദ്ദേശ സ്വയംഭരണസ്ഥാപന  തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചിലയിടങ്ങളില്‍...

എസ്എന്‍ഡിപി - ബിജെപി സഖ്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നു ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍

AA-Shukoor-Alappuzha-Full

ആലപ്പുഴ: എസ്എന്‍ഡിപിയുടെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള സമത്വമുന്നണി തദ്ദേശ സ്വയംഭരണസ്ഥാപന  തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചിലയിടങ്ങളില്‍ തിരിച്ചടിയുണ്ടാക്കിയെന്നു എഎ ഷുക്കൂര്‍.

ആലപ്പുഴ ജില്ലയുടെ വടക്കന്‍ മേഖലയില്‍ എസ്എന്‍ഡിപി-ബിജെപി സഖ്യം എല്‍ഡിഎഫിന്‍റെ വോട്ടുകള്‍ ചോര്‍ത്തുമെന്നായിരുന്നു കോണ്‍ഗ്രസ്സ് കണക്കുകൂട്ടല്‍, എന്നാല്‍ വടക്കന്‍ മേഖലയില്‍ എല്‍ഡിഎഫിന്റെ വോട്ടുകള്‍ അവരുടെ പെട്ടിയില്‍ തന്നെ വീണു. തെക്കന്‍ മേഖലയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാനും എസ്എന്‍ഡിപിയുടെയും ബിജെപിയുടെയും  സമത്വമുന്നണിക്കായി. ഈ വോട്ടുകള്‍  നഷ്ടമുണ്ടാക്കിയത് കോണ്‍ഗ്രസിനാണെന്നും എഎ ഷുക്കൂര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ സമത്വമുന്നണി പിടിച്ചെടുത്ത വോട്ടുകള്‍ കോണ്‍ഗ്രസിന് ദോഷം ചെയ്തില്ലെന്ന് പറയാനാവില്ല.

എസ്എന്‍ഡിപി-ബിജെപി സഖ്യത്തോട് മൃദുസമീപനമെന്ന നിലപാടാണ് നേരത്തെ യുഡിഎഫ് സ്വീകരിച്ചിരുന്നത്. അതിനാല്‍ സഖ്യത്തെ തുറന്നെതിര്‍ക്കാന്‍ യുഡിഎഫ് തയ്യാറായിരുന്നില്ല. സഖ്യം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് എം ലിജു ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും നേതൃത്വം അത് ചെവിക്കൊണ്ടിരുന്നില്ല.

Read More >>