മാണിയുമായ് സഹകരിക്കും: ബി ജെ പി

കോഴിക്കോട്: ബാര്‍ കോഴ അഴിമതി ആരോപണം നേരിടുന്ന കെ എം മാണിയുടെ കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പുമായ്‌ സഹകരിക്കാന്‍ തയാറാണെന്ന് ബി ജെ പി സംസ്ഥാന ഘടകം. ബി ജ...

മാണിയുമായ് സഹകരിക്കും: ബി ജെ പി

bjp1

കോഴിക്കോട്: ബാര്‍ കോഴ അഴിമതി ആരോപണം നേരിടുന്ന കെ എം മാണിയുടെ കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പുമായ്‌ സഹകരിക്കാന്‍ തയാറാണെന്ന് ബി ജെ പി സംസ്ഥാന ഘടകം. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍  വി. മുരളീധരനാണ് ബി ജെ പി നിലപാട് വ്യക്തമാക്കിയത്. ഒരു വ്യക്തി അഴിമതി ചെയ്തു എന്നത് കൊണ്ട് അത് ആ പാര്ട്ടിയുമായ് സഹകരിക്കുന്നതിന് തടസ്സമാകില്ല. സി പി എം, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ് എന്നിവരൊഴികെ എല്ലാ കക്ഷികലുമായും സഹകരിക്കാം എന്നതാണ് പാര്‍ട്ടിയുടെ നയം എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇത് ബി ജെ പി യുടെ ഇരട്ട മുഖത്തെ ആണ് തുറന്നു കാട്ടുന്നത് എന്നാണു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  പ്രതികരിച്ചത്. അധികാരം കിട്ടാന്‍ വേണ്ടി ഏതു അഴിമതിക്കാരനുമായും കൂട്ട് കൂടാം എന്നതാണ് ബി ജെ പി നിലപാട്. ബാര്‍ കോഴ കേസില്‍ സമരം ചെയ്ത യുവമോര്‍ച്ചക്കാരോട് ബി ജെ പി മാപ്പ്പറയണം എന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>