ക്യാംപസില്‍ ബൈക്കിടിച്ച വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

കൊല്ലം: ശാസ്താംകോട്ട ഡിബി കോളെജിലെ ക്യാംപസിനുള്ളില്‍ ബൈക്കിടിച്ചു പരിക്കേറ്റ വിദ്യാര്‍ഥിനിയായ സയന ഗുരുതരാവസ്ഥയില്‍. കഴിഞ്ഞദിവസം വൈകുന്നേരം കോളെജ് വിട്...

ക്യാംപസില്‍ ബൈക്കിടിച്ച വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

bike

കൊല്ലം: ശാസ്താംകോട്ട ഡിബി കോളെജിലെ ക്യാംപസിനുള്ളില്‍ ബൈക്കിടിച്ചു പരിക്കേറ്റ വിദ്യാര്‍ഥിനിയായ സയന ഗുരുതരാവസ്ഥയില്‍. കഴിഞ്ഞദിവസം വൈകുന്നേരം കോളെജ് വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് ഉടനെ തന്നെ സയനയെ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സയന.

കോളെജ് ക്യാംപസിനുള്ളില്‍ വൈകുന്നേരം നാലുമണിയോടെ അമിതവേഗത്തിലെത്തിയ ഹരികുമാര്‍ എന്ന ആളുടെ ബൈക്കാണ് സയനയെ ഇടിച്ചു വീഴ്ത്തിയത്. സയനയെ അപകടത്തില്‍പെടുത്തിയ ഹരികുമാര്‍ കോളെജിലെ വിദ്യാര്‍ഥി അല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം .


കോളെജിലെ രണ്ടാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയും ശാസ്താംകോട്ട പോരുവഴി പുത്തന്‍വിളതെക്കവില്‍ സിദിഖിന്റെ ഭാര്യയാണ് സയന(19). ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി കോളെജില്‍ വാഹനമിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് ക്യാംപസുകളില്‍ വാഹനങ്ങള്‍ കയറ്റുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ മറികടന്നാണ് കോളെജ് ക്യാംപസില്‍ വാഹനം കയറ്റിയിരിക്കുന്നത്.

അപകടമുണ്ടാക്കിയ ബൈക്ക് അമിതവേഗത്തിലായിരുന്നു എന്നു ദൃക്‌സാക്ഷികള്‍. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More >>