ബിജു രമേശിന്റെ ഹോട്ടല്‍ പൊളിക്കല്‍ : ഫയല്‍ ചീഫ് സെക്രട്ടറിക്ക്

തിരുവനന്തപുരം: ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കുന്നതു സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്...

ബിജു രമേശിന്റെ ഹോട്ടല്‍ പൊളിക്കല്‍ : ഫയല്‍ ചീഫ് സെക്രട്ടറിക്ക്

biju ramesh

തിരുവനന്തപുരം: ബിജു രമേശിന്റെ രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കുന്നതു സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണു നടപടി. റവന്യു സെക്രട്ടറിയാണ് ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. സ്റ്റേ നീക്കി കിട്ടാന്‍ വൈകാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. ദുരന്തനിവാരണ നിയമം അനുസരിച്ച് കെട്ടിടം പൊളിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടും.


റവന്യു വകുപ്പ് ഇടപെട്ട് അപ്പീല്‍ കാലാവധി തീരുന്നത് വരെ ഫയല്‍ പൂഴ്ത്തിവെക്കുകയാണെന്ന് കാണിച്ച് ജോസഫ് എം. പുതുശേരിയാണ് പരാതി നല്‍കിയത്. അപ്പീല്‍ വൈകിക്കുന്നത് കൈയേറ്റത്തിനു കൂട്ടുനില്‍ക്കുന്നതിനു തുല്യമാണെന്നു പറയുന്ന കത്തില്‍ റവന്യു വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. തെക്കനങ്കര കനാലിന്റെ പുറമ്പോക്ക് കയ്യേറിയാണ് ഹോട്ടലിന്റെ നിശ്ചിതഭാഗം പണിതിരിക്കുന്നതെന്ന് കണ്ടതിനെ തുടര്‍ന്ന് പൊളിച്ച് നീക്കാന്‍ കലക്റ്റര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നു ബിജു രമേശ് കോടതിയില്‍ നിന്ന് സ്റ്റേ നേടുകയായിരുന്നു.

Read More >>