ബാഹുബലി എത്താന്‍ വൈകും ; രണ്ടാംഭാഗം റിലീസ് 2017ല്‍

എന്റര്‍ടെയ്‌മെന്റ് ഡെസ്‌ക് : എസ്. എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബഹുബലിയുടെ രണ്ടാം ഭാഗം വൈകും. 2016ല്‍ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം...

ബാഹുബലി എത്താന്‍ വൈകും ; രണ്ടാംഭാഗം റിലീസ് 2017ല്‍

baahubali

എന്റര്‍ടെയ്‌മെന്റ് ഡെസ്‌ക് : എസ്. എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബഹുബലിയുടെ രണ്ടാം ഭാഗം വൈകും. 2016ല്‍ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം തിയറ്ററിലെത്താന്‍ 2017 വരെ കാത്തിരിക്കണം എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 2016 ഡിസംബറോടെ ബാഹുബലി 2 എത്തുമെന്നായിരുന്നു ഇതുവെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതില്‍ നേരിടുന്ന കാലതാമസമാണു ചിത്രത്തിന്റെ വരവ് വൈകിപ്പിക്കുന്നത്. രാമോജി ഫിലിംസിറ്റിയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ആറുമാസം കൊണ്ടാകും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് തീര്‍ക്കുക. ബോളിവുഡ് താരം മാധുരി ദിക്ഷിത് അടക്കമുള്ളവര്‍ രണ്ടാംഭാഗത്തില്‍ അഭിനയിക്കും എന്നാണു കരുതപ്പെടുന്നത്. വമ്പന്‍ ഹിറ്റ് ആയിരുന്ന ബാഹുബലി- ദ് ബിഗിനിങ്ങിനേക്കള്‍ മികച്ച ദൃശ്യാനുഭവം ആയിരിക്കും രണ്ടാം ഭാഗം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബട്ടി, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.