മൈക്രോഫിനാന്‍സ് തട്ടിപ്പ്;കോടതിയെ സമീപിക്കുമെന്ന് വിഎസ്, തെളിയിച്ചാല്‍ ആത്മഹത്യ ചെയ്യാമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ മൈക്രോഫിനാന്‍സ് വഴി രണ്ട് ലക്ഷം ഈഴവ സ്ത്രീകളെ  വഞ്ചിക്കുകയും 5000 കോടിയുടെ അഴിമതി നടത്തുകയും ചെയ്തെന്നും...

മൈക്രോഫിനാന്‍സ് തട്ടിപ്പ്;കോടതിയെ സമീപിക്കുമെന്ന് വിഎസ്, തെളിയിച്ചാല്‍ ആത്മഹത്യ ചെയ്യാമെന്ന് വെള്ളാപ്പള്ളി

achuthananthan

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ മൈക്രോഫിനാന്‍സ് വഴി രണ്ട് ലക്ഷം ഈഴവ സ്ത്രീകളെ  വഞ്ചിക്കുകയും 5000 കോടിയുടെ അഴിമതി നടത്തുകയും ചെയ്തെന്നും എസ്‌.എന്‍ ട്രസ്‌റ്റിലെ നിയമനത്തിന്‌  600 കോടി കോഴ വാങ്ങിയെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്തന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ കഴിഞ്ഞ 20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് തന്റെ കൈയിലുണ്ട്. നിയമനത്തിനു വേണ്ടി പിരിച്ച കോടികളുടെ  കണക്കുകളൊന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലില്ലെന്നും വിഎസ് വ്യക്തമാക്കി. ഇത് തെളിയിക്കാന്‍  കോടതിയെ സമീപിക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ തട്ടിപ്പിലൂടെ സമാഹരിച്ച പണമുപയോഗിച്ചാണ് ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ യാത്ര നടത്തുന്നതെന്നും വി എസ് ആരോപിച്ചു.സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ഹൈക്കോടതി നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകരുതെന്നും വി.എസ് പറഞ്ഞു.

എന്നാല്‍  തനിക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ഉന്നയിക്കുന്ന തട്ടിപ്പുകള്‍ തെളിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.Story by
Read More >>