രാഹുല്‍ പശുപാലനെ തള്ളി ആഷിഖ് അബു

തിരുവനന്തപുരം : രാഹുല്‍ പശുപാലനെ തള്ളി ആശിഖ് അബു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലന്റെയും രശ്മി ആര്‍. നായരുടേയും അറസ്റ്റിനു ശേഷം സോഷ്യല്‍...

രാഹുല്‍ പശുപാലനെ തള്ളി ആഷിഖ് അബു

08TVF_AASHIQ_ABU_JP_687925g

തിരുവനന്തപുരം : രാഹുല്‍ പശുപാലനെ തള്ളി ആശിഖ് അബു. ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലന്റെയും രശ്മി ആര്‍. നായരുടേയും അറസ്റ്റിനു ശേഷം സോഷ്യല്‍ മീഡിയ ഏറെ ആകാംഷയോടെയാണ് ആഷിഖിന്റെ പ്രതികരണത്തെ കാത്തത്. എന്നാല്‍ പതിവിനു വിപരീതമായി അഞ്ചു ദിവസം നീണ്ട മൗനമായിരുന്നു ആഷിഖ് പാലിച്ചത്. ഇന്നുച്ചയ്ക്ക് ഒരുമണിയോടായാണ് ഒടുവില്‍ രാഹുലിനെ പൂര്‍ണമായും തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രതികരണം ആഷിഖ് അബു നടത്തുന്നത്. യുവതയുടെ അസംഘടിതമായ ചെറുത്തുനില്‍പ്പ് സമത്തില്‍ രാഹുല്‍ പശുപാലനെപോലെയുള്ള ക്രിമിനലുകള്‍ കയറിക്കൂടുകയും നമ്മളെ പാളയത്തില്‍തന്നെ ആക്രമിക്കുകയും ചെയ്യും. ഈ ക്രിമിനലുകളെ എത്രയും പെട്ടന്നുതന്നെ തിരിച്ചറിയുക എന്നതാണ് ഏക വഴിയെന്നും പോസ്റ്റ്.


സമകാലിക വിഷയങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ആഷിഖിന്റെ പോസ്റ്റ് തുടങ്ങുന്നത്.
ദേശിയ തലത്തില്‍ ഇടതുപക്ഷത്തിന് സംഭവിച്ച തളര്‍ച്ചയും, തീവ്രവലതുപക്ഷ ശക്തികള്‍ക്കു സംഭവിച്ച വളര്‍ച്ചയും, വാര്‍ത്താ മാധ്യമങ്ങളുടെ വലിയ രീതിയിലുള്ള കോര്‍പ്പറേറ്റ് വല്ക്കരണവും, എന്നും അധികാരിവര്‍ഗത്തിന്റെ ശത്രുക്കളായ കലാകരന്മാര്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളും, സ്ത്രീകള്‍ക്ക് നേരെ ശക്തി ആര്‍ജിക്കുന്ന ഗുണ്ടാസംസ്‌കാരവും നമ്മുടെ നാട്ടിലെ ചിന്തിക്കുന്ന യുവതലമുറയില്‍ സൃഷ്ടിച്ച ജാഗ്രതയാണ് ഇപ്പോള്‍ ഒരു പേരിലും അറിയപ്പെടാത്ത യുവതയുടെ ചെറുത്തുനില്‍പ്പ് രാഷ്ട്രീയം. അത് നില്‍പ്പ് സമരപന്തല്‍ മുതല്‍ ചങ്കുറപ്പുള്ള മാധ്യമപ്രവര്‍ത്തകരുടെ നിലപാടില്‍ വരെ കാണാം. ഈ organised അല്ലാത്ത ചെറുത്തുനില്‍പ്പ് സമരത്തില്‍ രാഹുല്‍ പശുപാലനെ പോലെയുള്ള ക്രിമിനലുകള്‍ കയറിക്കൂടുകയും നമ്മളെ പാളയത്തില്‍ തന്നെ ആക്രമിക്കുകയും ചെയ്യും. ഈ ക്രിമിനലുകളെ എത്രെയും പെട്ടെന്ന് തന്നെ തിരിച്ചറിയുക എന്നതാണ് ഏക വഴി. വിലകുറഞ്ഞ സൈബര്‍ ആക്രമണങ്ങള്‍ ഈ പറഞ്ഞ ആരുടേയും മനസ് മാറ്റില്ല എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ വായിക്കാം..

[fb_embed_post href="https://www.facebook.com/aashiq.abu/posts/10153839995548969?pnref=story/" width="550"/]

Read More >>