കണ്ണൂരില്‍ നടക്കുന്നത് സുധാകരന്‍റെ മാടമ്പിത്തരം; എ ഗ്രൂപ്പ് പടയൊരുക്കം തുടങ്ങി

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായത് സുധാകരന്റെ ഏകപക്ഷീയമായ നടപടികള്‍ കാരണമാണെന്ന് എ ഗ്രൂപ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ സുധാകര...

കണ്ണൂരില്‍ നടക്കുന്നത് സുധാകരന്‍റെ മാടമ്പിത്തരം; എ ഗ്രൂപ്പ് പടയൊരുക്കം തുടങ്ങി

K-Sudhakaran-MP1കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായത് സുധാകരന്റെ ഏകപക്ഷീയമായ നടപടികള്‍ കാരണമാണെന്ന് എ ഗ്രൂപ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ സുധാകരന്‍ സ്വീകരിച്ച നിലപാടുകളാണ്  പുതുതായ് രൂപീകരിച്ച കണ്ണൂര്‍ നഗരസഭയിലെ ഭരണം നഷ്ട്ടപ്പെടാന്‍ കാരണമെന്ന്   എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു. സുധാകരന് ഇഷ്മുള്ളവരെ മാത്രമാണ്  സ്ഥാനാര്‍ത്ഥികളാക്കിയതിനെന്നും ഇതിനെതിരെ പ്രതികരിച്ചിട്ടും സ്വന്തം തീരുമാനം മാറ്റാന്‍ സുധാകരന്‍ തയ്യാറായില്ല എന്നും എ ഗ്രൂപ്പ് നേതാക്കള്‍ പരാതിയില്‍ പറയുന്നു. കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അടിതെറ്റി വീഴുകയും വിമതന്‍ പികെ രാഗേഷ് ഉള്‍പ്പടെയുള്ളവര്‍ ജയിക്കുകയും ചെയ്തത് എ ഗ്രൂപ്പിന്റെ സുധാകര വിരുദ്ധ നീക്കങ്ങള്‍ക്ക്‌ ശക്തി കൂട്ടി.


പള്ളിക്കുന്നില്‍ പികെ രാഗേഷിനെതിരെ സുധാകരന്‍ നടത്തിയ നടത്തിയ നീക്കം ഫലത്തില്‍ കൂടുതല്‍ റിബലുകളെ സൃഷ്ടിക്കുന്നതിലേക്കാണ് നയിച്ചത്. യുഡിഎഫിന് അനുകൂലമായി ഡിവിഷനുകള്‍ വിഭജിച്ചിട്ടും ഗ്രൂപ്പ് താല്‍പര്യം നോക്കി സുധാകരന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് കനത്ത തിരിച്ചടിയായി. എളയാവൂര്‍ സൗത്തില്‍ കോണ്‍ഗ്രസ് ബന്ധമില്ലാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് പിന്നില്‍ കുപ്രസിദ്ധ വിദ്യാഭ്യാസ കച്ചവടക്കാരനും ഉന്നത നേതാവുമായുള്ള വ്യാപാര ബന്ധമാണെന്നും പരാതിയില്‍ പറയുന്നു. ഇത് പേമെന്റ് സീറ്റാണെന്ന സിപിഐഎം ആരോപണത്തിന് അടിവരയിടുന്നതാണ് പരാമര്‍ശം.ഇതടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തെറ്റായ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് എ ഗ്രൂപ്പ് നേതാക്കള്‍ എംഎം ഹസ്സന് പരാതി കൈമാറിയിരിക്കുന്നത്.

Read More >>